ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നു തത്വകലശാഭിഷേകം നടക്കും. ശ്രീകോവിലിന് മുന്നിൽ നമസ്കാര മണ്ഡപത്തിൽ രാവിലെ 6ന് തന്ത്രി തത്വ കലശഹോമം ആരംഭിക്കും. 24 തത്വങ്ങളെ ആവാഹിച്ച് നാഡീ സന്താന പൂജ ചെയ്യും. തത്വ ഹോമത്തിന്റെ സമ്പാദം വലിയപാണിയുടെ അകമ്പടിയോടെ ഭഗവാന് അഭിഷേകം ചെയ്യും. നാളെയാണ് സഹസ്രകലശാഭിഷേകം.കൂത്തമ്പലത്തിൽ പത്മമിട്ട് 975 വെള്ളിക്കുടങ്ങളും 26 സ്വർണക്കുടങ്ങളും 25 ഖണ്ഡങ്ങളായി കമഴ്ത്തി വച്ചു. ഇന്നു രാവിലെ ബ്രഹ്മകലശ പൂജ നടക്കും. ഉച്ചകഴിഞ്ഞ് ആയിരംകുടങ്ങളിൽ ദ്രവ്യങ്ങളും പരികലശവും നിറയ്ക്കും.

കലശത്തിന് ഭഗവാന്റെ അനുമതി തേടുന്ന അനുജ്ഞ രാത്രി നടക്കും. ഇന്നു രാത്രി വിളക്കെഴുന്നള്ളിപ്പില്ല.നാളെ രാവിലെ കൂത്തമ്പലത്തിൽ നിന്ന് ആയിരം കുടങ്ങളിലെ കലശം കീഴ്ശാന്തി നമ്പൂതിരിമാർ കൈമാറി ശ്രീലകത്ത് എത്തിക്കും. തന്ത്രി അഭിഷേകം ചെയ്യും.തുടർന്ന് പാണിവാദ്യത്തിന്റെ അകമ്പടിയിൽ അതിപ്രധാനമായ ബ്രഹ്മകലശം എഴുന്നള്ളിച്ച് അഭിഷേകം ചെയ്യും.

ഇന്നും നാളെയും രാവിലെ ദർശന നിയന്ത്രണം ഉണ്ടാകും. ശാന്തിഹോമങ്ങൾക്ക് തന്ത്രിമാരായ ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവർ കാർമികരായി. വെള്ളിയാഴ്ച രാവിലെ ആനയില്ലാ ശീവേലി, ഉച്ചകഴിഞ്ഞ് 3ന് ആനയോട്ടം. രാത്രി ഉത്സവം കൊടിയേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com