ADVERTISEMENT

ഗുരുവായൂർ ∙ ഉത്സവത്തിന് നിത്യവും ആനയോട്ടം പതിവ്. കൊടിയേറ്റത്തിന്റെ ആനയോട്ടം മഞ്ജുളാലിൽ നിന്ന് ക്ഷേത്രത്തിലേക്കാണ്. ആറാട്ട് കഴിഞ്ഞാൽ 11 ഓട്ടപ്രദക്ഷിണം കഴിഞ്ഞാണ് കൊടിയിറങ്ങുന്നത്. ഇതിന് പുറമേ എല്ലാ ദിവസവും ആനയോട്ടമുണ്ട്. രാവിലെയും രാത്രിയും ശ്രീഭൂതബലിയുടെ നാലാമത്തെ പ്രദക്ഷിണത്തിനാണ് ആനയോട്ടം.

കൊടിമരത്തിന് സമീപത്ത് നിന്ന് മുന്നിൽ വിളക്കുമായി കഴകക്കാരനും ചെണ്ടയുമായി മാരാരും ഹവിസ് കയ്യിലേന്തി ഓതിക്കനും ശീഘ്രബലി അർപ്പിച്ച് ഓടി നീങ്ങും. ഭഗവാന്റെ സാന്നിധ്യത്തിൽ ബലി തൂവണം എന്നതിനാൽ പിന്നാലെ തിടമ്പ് എഴുന്നള്ളിച്ച ആനയും ഓടിയെത്തും. ക്ഷേത്രപാലന്റെ ബലിക്കല്ലിന് ഹവിസ് അർപ്പിച്ച് നിവേദ്യം പാത്രത്തോടെ സമർപ്പിക്കുന്നതോടെ ചടങ്ങ് തീരും.

ഈ സമയത്ത് ആനയ്ക്കൊപ്പം ഭക്തജനങ്ങളും ഓടിയെത്തും. ഇന്നലെ ഒറ്റക്കൊമ്പൻ ഗോകുൽ വെള്ളി നെറ്റിപ്പട്ടം കെട്ടി ചടങ്ങ് നിർവഹിച്ചു. കീഴ്ശാന്തി ചെറുതയൂർ ഉണ്ണിക്കൃഷ്ണൻ ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിച്ചു. പള്ളിവേട്ട ദിവസം ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്ത് 9 പ്രദക്ഷിണം ഓട്ടമാണ്. ആറാട്ടിന് 11 പ്രദക്ഷിണം നിർബന്ധം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com