ADVERTISEMENT

തൃശൂർ∙ കുരുത്തോല  കൈകളിലേന്തി, ഓശാന പാടി ക്രൈസ്തവർ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. ഇതോടെ അൻപതുനോമ്പിന്റെ അവസാന ആഴ്ചയിലേക്കു വിശ്വാസികൾ പ്രവേശിച്ചു. ദേവാലയങ്ങളിൽ വെഞ്ചിരിച്ച കുരുത്തോലകൾ വിശ്വാസികൾക്കു വിതരണം ചെയ്ത ശേഷമായിരുന്നു പ്രദക്ഷിണം. ദേവാലയത്തിന്റെ വാതിലുകൾ പ്രദക്ഷിണത്തിനുശേഷം മുട്ടിത്തുറക്കുന്ന ചടങ്ങും നടന്നു.

ഓശാനയോടനുബന്ധിച്ച് തൃശൂർ ലൂർദ് കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ നടന്ന പ്രദക്ഷിണം. ചിത്രം: മനോരമ
ഓശാനയോടനുബന്ധിച്ച് തൃശൂർ ലൂർദ് കത്തീഡ്രലിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമികത്വത്തിൽ നടന്ന പ്രദക്ഷിണം. ചിത്രം: മനോരമ

പീഡാസഹനത്തിനും കുരിശുമരണത്തിനും മുൻപ് ക്രിസ്തു കഴുതപ്പുറത്തു നടത്തിയ ജറുസലേം പ്രവേശനത്തിന്റെ ഓർമപുതുക്കലാണ് ഓശാന ആചരണം. കുരുത്തോലകൾ വിശ്വാസികൾ വീടുകളിൽ കൊണ്ടുപോയി ഭക്തിപൂർവം സൂക്ഷിച്ചുവയ്ക്കും.

പെസഹാദിനത്തിൽ അപ്പമുണ്ടാക്കുമ്പോൾ അതിൽ കുരിശായി വയ്ക്കാനും ഈ കുരുത്തോല ഉപയോഗിക്കാറുണ്ട്. ദുഃഖവെള്ളി, ദുഃഖശനി ആചരണത്തിനുമുള്ള ഒരുക്കങ്ങൾ ദേവാലയങ്ങളിൽ പൂർത്തിയായി. ഉയിർപ്പു ഞായറാഴ്ച പാതിരാ കുർബാനയോടെ നോമ്പ് പൂർത്തിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com