ADVERTISEMENT

ചെറുതുരുത്തി∙ കിണറ്റിൽവീണ, വീട്ടിലെ പേർഷ്യൻ പൂച്ചയെ രക്ഷിക്കാൻ ചാടിയ യുവാവിന് അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷകരായി. വെട്ടിക്കാട്ടിരി പാഞ്ഞാൾ റോഡിൽ വലിയകത്ത് അമീനാണ് (21) പൂച്ചയെ രക്ഷിച്ചശേഷം കിണറിൽ കുടുങ്ങിയത്. രാവിലെ പൂച്ചയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കിണറ്റിൽ വീണതായി കണ്ടു. 4 വർഷമായി വീട്ടിൽ വളർത്തുന്ന ലോറയെന്ന പൂച്ചയെ രക്ഷിക്കാനാണ് അമീൻ 32 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങിയത്.

സഹോദരി മൻഹ ഫാത്തിമ നാട്ടുകാരെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇതിനിടെ വെള്ളം കോരുന്ന തൊട്ടിയിൽ പൂച്ചയെ മുകളിലേക്കു കയറ്റിവിട്ടു. എട്ടടിയിലേറെ വെള്ളമുള്ള കിണറ്റിലേക്ക് നാട്ടുകാർ കയറും കോണിയും ഇറക്കിക്കൊടുത്തതിനെത്തുടർന്ന് 20 മിനിറ്റോളം അമീൻ തൂങ്ങിനിന്നു. വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കിണറിനു പുറത്തെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com