ഗുരുവായൂരപ്പനെ വണങ്ങാൻ പല്ലാട്ട് ബ്രഹ്മദത്തൻ എത്തി
Mail This Article
×
ഗുരുവായൂർ ∙ പൂരപ്പിറ്റേന്ന് പതിവ് പോലെ കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ കണ്ണനെ തൊഴാൻ എത്തി. തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെ കോലം എഴുന്നള്ളിക്കുന്ന ഗുരുവായൂർ നന്ദന്റെ പറ്റാനയ്യാ ബ്രഹ്മദത്തൻ തിങ്കളാഴ്ച വൈകിട്ട് 4.30യോടെ ക്ഷേത്ര നടയിൽ എത്തി. തുമ്പിക്കൈ ഉയർത്തി ഗുരുവായൂരപ്പനെ തൊഴുതു.
വെണ്ണ, പഴം പഞ്ചസാര, പാൽപായസം വഴിപാടുകളും ഒരു കിഴി നാണയങ്ങളും ആനയ്ക്ക് വേണ്ടി സമർപ്പിച്ചു. പാപ്പാന്മാരായ ടി. എസ്. ശരത്കുമാർ, വിശാൽ കുമാർ, അഖിൽ ഉണ്ണി എന്നിവരാണ് ആനയെ കൊണ്ടു വന്നത്. ആനപ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ഒപ്പം ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.