ADVERTISEMENT

തൃശൂർ ∙ തൃശൂരിന്റെ സ്വരാജ് വീഥികൾ നടന്നുകാണാൻ പത്തു മിനിറ്റു പോലും വേണ്ട. നഗരത്തിന്റെ ഗരിമയും പെരുമയും മുക്കും മൂലയും ഉൾപ്പെടെ ‘സസൂക്ഷ്മം’ നിരീക്ഷിക്കാം. തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറി വരെയൊന്നു വന്നാൽ മതി. 28 നഗര ചിത്രങ്ങൾ. അതിൽ ചെറുതും വലുതുമായ 19 ഇടവഴികൾ. മതേതര സ്തംഭങ്ങളായ വടക്കുന്നാഥൻ, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ, പുത്തൻപള്ളി, സാംസ്കാരിക സ്ഥാപനങ്ങളായ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, പാരമ്പര്യ തലയെടുപ്പോടെ മോഡൽ ബോയ്സ് സ്കൂൾ, കോർപറേഷൻ ഓഫിസ്, രാജാവിന്റെ പ്രതിമ എന്നിങ്ങനെ തൃശൂരിന്റെ ‘ഠ’ വട്ടമെല്ലാം വരഞ്ഞെടുത്തിരിക്കുകയാണ് പി.ജി. ഉഷ എന്ന ചിത്രകാരി.

എവിടെയെങ്കിലും ഇരുന്ന് ഇത്ര സൂക്ഷ്മമായി തൃശൂർ നഗരത്തെ പകർത്താനാകുമോ എന്നു സംശയം തോന്നിപ്പിക്കുന്നവയാണ് ഓരോ ചിത്രങ്ങളും. അത്ര നിരീക്ഷണത്തോടെയും കയ്യടക്കത്തോടെയും ആണ് ഓരോ കുഞ്ഞുകുഞ്ഞു കാഴ്ചപോലും പകർത്തി വരച്ചിരിക്കുന്നത്. ക്യാൻവാസിൽ ഒരിടത്തും വെള്ള നിറം ഉപയോഗിച്ചിട്ടില്ലെന്ന പ്രത്യേകതയും ഉണ്ട്. ഈ 68 ചിത്രങ്ങളും 2019ൽ ‘മധുര സ്മരണ’ എന്ന പേരിൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു.

1983ൽ കന്നാറ്റുപാടം ഗവ.ഹൈസ്കൂളിൽ ചിത്രകലാ അധ്യാപികയായി സേവനം ആരംഭിച്ചു. ചെറുതുരുത്തി, പുത്തൂർ, പട്ടിക്കാട്, തൃശൂർ മോഡൽ ബോയ്സ് ഗവ.സ്കൂളുകളിലും അധ്യാപികയായി. 2003ലും 2004ലും നല്ല ചിത്രകാരിക്കുള്ള ജില്ലാ പഞ്ചായത്ത് പുരസ്കാരവും നേടിയിട്ടുണ്ട്. പി.ജി.ഉഷയുടെ ‘തൃശൂർ സ്വരാജ് വീഥികൾ’ ജലച്ചായ ചിത്രപ്രദർശനം പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 10 വരെ പ്രദർശനം തുടരും. പ്രദർശന സമയം: 10 മുതൽ വൈകിട്ട് 6.30 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com