പ്രവീൺ റാണയ്ക്കെതിരെ വീണ്ടും കേസ്; അറസ്റ്റ് രേഖപ്പെടുത്തി
Mail This Article
×
തൃശൂർ ∙ 300 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി പ്രവീൺ റാണയ്ക്കെതിരെ വീണ്ടും കേസ്. ഒല്ലൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പരാതിയിൽ ക്രൈം ബ്രാഞ്ച് സംഘം റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി. ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പള്ളിക്കാണ് അന്വേഷണച്ചുമതല. ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണു പുതിയ പരാതിയുടെ ഉള്ളടക്കം.
റാണയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു. നിക്ഷേപമായി പലരിൽ നിന്നു കൈപ്പറ്റിയ തുക ഉപയോഗിച്ചു പ്രവീൺ ഒട്ടേറെ സ്ഥലങ്ങളിൽ കെട്ടിടങ്ങളും ഭൂമികളും വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.