അരിക്കൊമ്പന്റെ സൗഖ്യത്തിന് ക്ഷേത്രത്തിൽ 2 ദിവസത്തെ പൂജ; വഴിപാട് നടത്തിയത് പ്രവാസി മലയാളി
Mail This Article
×
അന്തിക്കാട്∙ അരിക്കൊമ്പന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ക്ഷേത്രത്തിൽ 2 ദിവസത്തെ പൂജ. മലേഷ്യയിലെ പ്രവാസി മലയാളിയും കോട്ടയം സ്വദേശിയുമായ കൊച്ചുറാണി വഴിപാടായി വള്ളൂർ ആലുംതാഴം മഹാവാരാഹി ദേവീക്ഷേത്രത്തിലാണ് പൂജ നടത്തുന്നത്. ഇന്നലെ ഒരു ദിവസത്തെ മുഴുവൻപൂജ നടത്തി. അടുത്തത് 23 നു വൈകിട്ട് 6.30 മുതൽ നടത്തുന്ന പഞ്ചമി പൂജയാണ്.
വാരാഹിദേവിയുടെ ഇഷ്ട വഴിപാടുകളായ മുഴുവൻ ദിവസപൂജ, പഞ്ചമി പൂജ, കലപ്പ സമർപ്പണം എന്നിവയാണ് അരിക്കൊമ്പനുവേണ്ടി ഇന്നലെ നടത്തിയത്. മേൽശാന്തി വിഷ്ണു കൂട്ടാലെ കാർമികത്വം വഹിച്ചു. വാരാഹിദേവിയുടെ ഭക്തയായ കൊച്ചുറാണി സമൂഹമാധ്യ മങ്ങളിലൂടെ കേട്ടറിഞ്ഞ് ഈ ക്ഷേത്രത്തിൽ ഇടയ്ക്കിടെ വരാറുണ്ട്. പൂജയിൽ പങ്കെടുക്കാൻ കുറേ ഭക്തരെത്തി.
English Summary: Two day pooja at the temple for the healing of the Arikkomban
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.