ADVERTISEMENT

ചിറ്റാട്ടുകര ∙ മാനം തെളിഞ്ഞു, കർക്കടക മാസത്തിൽ തിമർത്ത് പെയ്യുന്ന മഴയുടെ തണുപ്പിൽ നിന്നുള്ള ആലസ്യംവിട്ട് വെയിൽ കായാനായി ആമകൾ കൂട്ടത്തോടെ പുറത്തെത്തി. ചിറ്റാട്ടുകര കാൽവരി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് ഇൗ കാഴ്ച. ഇരുപതിലധികം ആമകളാണ് കുളത്തിന്റെ പലഭാഗങ്ങളിലായി എത്തിയത്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിലെ മൾട്ടി മീഡിയ വിഭാഗം അധ്യാപകനുമായ റിജോ ജോർജ് ചിറ്റാട്ടുകര സൺബാത്തിനായി എത്തിയ ആമകളുടെ ദൃശ്യം പകർത്തി.

വംശനാശ ഭീഷണി നേരിടുന്ന വെള്ളാമ, കാരാമ, ചൂരലാമ എന്നിവ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കറുത്ത ആമകളുടെ തോട് കഠിനവും വെള്ള നിറത്തിലുള്ള ആമകളുടെ തോട് മൃദുവുമാണ്. 25 സെന്റിമീറ്റർ മുതൽ 40 സെന്റിമീറ്റർ വരെ വലുപ്പമുള്ള ആമകളുണ്ടായിരുന്നു. ഉപയോഗിക്കാത്ത കുളത്തിലെ മത്സ്യങ്ങളും ചെറു ജലജീവികളുമണ് ഇവയുടെ ആഹാരം. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇവ മുട്ടയിടാറ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com