ADVERTISEMENT

തൃശൂർ ∙ മഴയവധി അപേക്ഷകളും രസികൻ കമന്റുകളും ട്രോളുകളും നിറഞ്ഞ് കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ്. ഇലക്‌ഷൻ ബൂത്ത് സന്ദർശനത്തിന്റെ ഭാഗമായി പാമ്പാടി ഗവ.എച്ച്എസ്എസിൽ സന്ദർശനം നടത്തുന്ന കലക്ടറുടെ ചിത്രത്തിന്റെ കമന്റ് ബോക്സിലാണ് ‘കൂട്ട അവധി ആവശ്യം’. ‘നാളെ മഴയാണു സർ’ എന്നോർമിപ്പിച്ചും റോഡിലെ വെള്ളക്കെട്ടു മൂലം സ്കൂളിൽ പോകാൻ ബുദ്ധിമുട്ടുണ്ട്, മഴ മൂലം ജലദോഷവും പനിയുമുള്ളതിനാൽ അവധി വേണം, ക്ലാസിൽ മുഴുവനും നനഞ്ഞാണ് ഇരിക്കുന്നത്. ഡ്രസ് ഒന്നും ഉണങ്ങുന്നില്ല എന്നിങ്ങനെ വിവിധ തരത്തിൽ പ്രായഭേദമന്യെ അപേക്ഷിച്ചുമാണ് പലരും ഇംഗിതം അറിയിച്ചിരിക്കുന്നത്.

ചിലർ പ്രദേശത്തെ മഴയുടെ വിഡിയോയും ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. ട്രോളുകളും മീമുകളും ഇക്കൂട്ടത്തിലുണ്ട്. കനത്ത മഴയെ തുടർന്ന് കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൃശൂരിലും അവധി ആവശ്യം ‘കനത്തത്’. 

English Summary: Rain trolls for holiday, thrissur collector facebook page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com