ADVERTISEMENT

ചാവക്കാട്∙ കടപ്പുറം മുനക്കക്കടവ് അഴിമുഖം ഭാഗത്ത് തീരത്തെ മണലെടുക്കരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. മണലെടുപ്പിനെതിരെ മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്റർ ലേബർ യൂണിയൻ കോ–ഓഡിനേഷൻ കമ്മിറ്റിയാണ് ജില്ലാ കലക്ടറെ ക്കണ്ടു പരാതി നൽകിയത്. പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുമെന്നും ഇവിടെയുള്ള വീടുകളിലേക്ക് ഉപ്പുവെള്ളം കയറുമെന്നും സമിതി അംഗങ്ങൾ വിശദീകരിച്ചു.ഇവിടെ രൂപപ്പെട്ടിട്ടുളള മണൽത്തിട്ട മൂലം ചില മത്സ്യബന്ധനയാനങ്ങൾ കരയിലേക്ക് അടുപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മണൽത്തിട്ട നീക്കം ചെയ്യണമെന്ന് വള്ളം ഉടമകൾ ആവശ്യപ്പെട്ടിരുന്നു. 

തുടർന്ന് മണൽത്തിട്ട നീക്കം ചെയ്യാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് പിൻവലിച്ചത്. ഇവിടെ നിന്നു മണൽ നീക്കുന്നത് പ്രദേശത്തെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാണെന്നും ഇവിടെ നിന്നു അനധികൃതമായി മണലെടുക്കുന്നത് മത്സ്യത്തൊഴിലാളികളും വിവിധ പ്രാദേശിക കൂട്ടായ്മകളും തടഞ്ഞിരുന്നതുമാണ്. മണലെടുപ്പിനെതിരെ മനുഷ്യച്ചങ്ങല ഉൾപ്പെടെ നിരവധി സമരങ്ങളും നടത്തിയിട്ടുണ്ട്. കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്, ജനറൽ സെക്രട്ടറി സി.എ.അബ്ദുറസാഖ്, പി.എസ്.മുഹമ്മദ്, പി.എം.ജലാൽ, സി.എം.ഉമ്മർ മനാഫ് എന്നിവർ നൽകിയ നിവേദനത്തെ തുടർന്നാണ് കലക്ടറുടെ ഉത്തരവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com