ഡാമുകളിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
Mail This Article
അതിരപ്പിളളി ∙ തദ്ദേശീയ മത്സ്യങ്ങളുടെ വംശ വർധനവ് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പെരിങ്ങൽകുത്ത്,ഷോളയാർ ഡാമുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള കെആർഎഫ്ഡിപി പദ്ധതിയുടെ ഭാഗമാണിത്. എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു.അതാതു പ്രദേശങ്ങളിൽ കണ്ടുവരുന്നു മത്സ്യ ഇനങ്ങൾ ഹാച്ചറികളിൽ ഉൽപാദിപ്പിച്ച് അണക്കെട്ടുകളിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്.
8 ലക്ഷം കുഞ്ഞുങ്ങളെയാണ് ഡാമുകളിൽ തുറന്നു വിട്ടത്. കാരി, മുഷി, കരിപ്പിടി, വരാൽ, കരിമീൻ തുടങ്ങിയ ഇനത്തിൽപെട്ട മത്സ്യ കുഞ്ഞുങ്ങളാണിവ. മീൻപിടുത്തം ഉപജീവന മാർഗമാക്കിയ ആദിവാസികളുടെ തൊഴിൽ സ്ഥിരതയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവീസ്,സറ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ പി.കെ ജേക്കബ്,ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, ഗ്രാമ പഞ്ചായത്തംഗം കെ.എം.ജയചന്ദ്രൻ,ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എം.എം. ജിബിന,ഫിഷറീസ് ഓഫിസർ എം.എസ്.ബിന്ദുമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.