ADVERTISEMENT

ഗുരുവായൂർ ∙ കോട്ടപ്പടി സ്വദേശിയായ യുവാവ് തലയിൽ വച്ച ഹെൽമറ്റിനകത്ത് പാമ്പുമായി കറങ്ങി നടന്നത് 2 മണിക്കൂർ. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെ ഹെൽമറ്റ് ധരിച്ച് ഇറങ്ങിയ യുവാവ് ബൈക്കിൽ ഗുരുവായൂരിൽ പോയി. കോട്ടപ്പടി പള്ളിയിൽ തിരിച്ചെത്തി ഹെൽമറ്റ് അഴിച്ച് ബൈക്കിൽ തന്നെ വച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.

വൈകാതെ വീണ്ടും ഹെൽമറ്റ് ധരിച്ച് രാത്രി ഒൻപതോടെ വീട്ടിലെത്തി. ഹെൽമറ്റ് ഊരിയതോടെ പാമ്പിൻ കുഞ്ഞ് താഴേക്ക് വീണു.  ഇതോടെ  യുവാവ് പരിഭ്രാന്തനായി. തലകറക്കമായി. ഛർദിച്ചു. ഉടൻ കുന്നംകുളത്തെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ചു. രക്തപരിശോധന നടത്തിയതിൽ വിഷാംശം ഇല്ലെന്ന് ഉറപ്പായി. 2 മണിക്കൂർ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു.

English Summary: The young man roamed around with a viper inside his helmet for 2 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com