ADVERTISEMENT

മേലൂർ ∙ ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി സംഗീത ആൽബമൊരുക്കി അധ്യാപകർ. സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അധ്യാപകൻ ടി.സതീഷും ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപിക ധന്യ മനോജുമാണ് ആൽബത്തിന്റെ ശിൽപികൾ. മദ്യം,ലഹരിമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ നിന്ന് പുതുതലമുറയെ മോചിപ്പിക്കുകയും ദൂഷ്യവശങ്ങളെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുകയുമാണ് അധ്യാപകരുടെ ലക്ഷ്യം. വ്യത്യസ്ത രീതിയിലുള്ളതും മുതിർന്നവർക്കും കുട്ടികൾക്കും എളുപ്പം മനസ്സിലാകുന്ന വിധത്തിലും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് സംഗീത ആൽബമൊരുക്കുവാൻ ഇവർ തീരുമാനിച്ചത്.

ധന്യ മനോജ് രചിച്ച ലഹരിക്കെതിരെ എന്ന കവിതയാണ് ഇതിനായി തിരഞ്ഞെടുത്തത് കവിതയ്ക്കു സംഗീതം നൽകിയതും ആലപിച്ചിരിക്കുന്നതും ആൽബമൊരുക്കിയരിക്കുന്നതും ടി. സതീഷാണ്. നേരത്തെ ചേർത്തല കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ടി.സതീഷ് ജൂണിലാണ് മേലൂർ സ്‌കൂളിലെത്തിയത്. 

ചേർത്തല വിദ്യാഭ്യാസ ജില്ല വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനറായിരുന്ന കാലത്ത് കഥകളി ശിൽപശാല വിഡിയോ സിഡികളും 8,9,10 ക്ലാസുകളിലെ മലയാള പാഠപുസ്തകത്തിലെ കവിതകൾക്ക് ഈണമിട്ട് ഓഡിയോ സിഡികളും പുറത്തിറക്കിയിട്ടുണ്ട്. ധന്യ മനോജ് കവിതകൾക്കു പുറമേ ഒട്ടേറെ ദേശഭക്തിഗാനങ്ങളും കുട്ടിക്കഥകളും രചിച്ചിട്ടുണ്ട്. സംഗീത ആൽബങ്ങളും ധന്യ ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com