ADVERTISEMENT
പൂവത്തൂർ ∙ കോൾപ്പാടത്ത് മുണ്ടകൻ കൃഷിയുടെ ഒരുക്കങ്ങൾ തുടങ്ങിയിട്ടും കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് നൽകാത്തതിൽ പ്രതിഷേധിച്ചു തിരുവോണ നാളിൽ പട്ടിണി സമരം നടത്താൻ കർഷക കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നാളെരാവിലെ 10ന് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുരളി പെരുനെല്ലി എംഎൽഎയുടെ ഓഫിസിന് മുന്നിൽ ഡിസിസി സെക്രട്ടറി പി.കെ. രാജൻ സമരം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ബാബുരാജ് കർണംകോട്ട്, അക്ബറലി വെങ്കിടങ്ങ്, ജോബി മറ്റം എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com