ADVERTISEMENT
കൊടുങ്ങല്ലൂർ ∙ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം. ദിവസവും തിരക്കോടു തിരക്കായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം ഓണാഘോഷത്തിനായി മാറ്റി. കേസുകളും പരാതികൾക്കും മണിക്കൂറുകൾ വിശ്രമം നൽകിയപ്പോൾ കാക്കിക്കുള്ളിലെ കലാകാരൻമാർ നിറഞ്ഞാടി. സിവിൽ പൊലീസ് ഓഫിസർ എം.ആർ. അഖിൽ ഒരുക്കിയ മഹാബലി രൂപം അവതരിപ്പിച്ചാണ് ആഘോഷത്തിനു തുടക്കമിട്ടത്. പുരുഷ പൊലീസുകാരുടെ തിരുവാതിരക്കളി, നാടകം, വടംവലി, കലാ കായിക മത്സരങ്ങൾ ഓണാഘോഷത്തിനു മാറ്റു കൂട്ടി. തിരുവാതിരക്കളി പാട്ടിന്റെ ഇൗണത്തിനൊപ്പം സ്ത്രീ വേഷധാരികളായ പുരുഷ പൊലീസുകാർ ചുവടുവച്ചു. വിഭവ സമൃദ്ധമായ സന്ധ്യ ഓണാഘോഷത്തെ രുചികരമാക്കി. ഡിവൈഎസ്പി എൻ.എസ്. സലീഷ്, ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ഹരോൾഡ് ജോർജ് എന്നിവർ ഓണാഘോഷത്തിനു നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com