പുലി പിടിച്ചോട്ടെ, നമുക്ക് നിന്നുകൊടുക്കാം; പുലികളി നാളെ, നഗരം ഒരുങ്ങി
Mail This Article
തൃശൂർ ∙ നഗരത്തിൽ നാളെ പുലികളിറങ്ങും. പുലിമേളങ്ങളോടൊപ്പം വന്യതയുടെ താളം മുറുകും. പുലിച്ചിലമ്പണിഞ്ഞ കാലുകൾ നൃത്തം ആരംഭിക്കുന്നതോടെ നാട് പുലിയാവേശത്തിലേക്കുണരും. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. കോർപറേഷന്റെ മാനദണ്ഡമനുസരിച്ച് ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. വിയ്യൂർ ദേശത്തു നിന്നാണ് പെൺപുലികൾ ഇറങ്ങുന്നത്.
റൗണ്ടിൽ വിവിധ പുലിക്കളി സംഘങ്ങളുടെ വരവ് ഇങ്ങനെ
∙ സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി സംഘങ്ങൾ എംജി റോഡ് വഴിയാണ് റൗണ്ടിലേക്കു പ്രവേശിക്കുന്നത്. ആദ്യം സീതാറാമും രണ്ടാമത് കാനാട്ടുകരയും മൂന്നാമതായി അയ്യന്തോൾ ദേശവും നടുവിലാലിൽ എത്തും.
∙ ശക്തൻ പുലിക്കളി സംഘം ശക്തൻ മാർക്കറ്റ് ഭാഗത്തു നിന്ന് എംഒ റോഡ് വഴി വന്നു റൗണ്ടിൽ പ്രവേശിക്കും. ശേഷം ഇടത്തോട്ടു രാഗം തിയറ്ററിന്റെ ഭാഗത്തേക്കു തിരിഞ്ഞുപോകും.
∙ വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തു നിന്ന് ബിനി ടൂറിസ്റ്റ് ഹോമിനു സമീപം വന്ന് ഇടത്തോട്ടു തിരിയും.
സമയം
∙ സീതാറാം മിൽ ലെയിൻ – 3.30 (പൂങ്കുന്നത്തു നിന്ന് ആരംഭം), 5.00– 5.20 (നടുവിലാൽ), 6.00 (നായ്ക്കനാൽ), 6.30 (ബിനി), 7.00 (പാറമേക്കാവ്), 7.45 (എംഒ റോഡ്), 8.30 (നടുവിലാലിൽ നിന്ന് എംജി റോഡ് വഴി പുറത്തേക്ക്).
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
∙ ശക്തൻ – 4.30 (എംഒ റോഡ്), 5.30– 5.50 (നടുവിലാൽ), 6.30 (നായ്ക്കനാൽ), 7.00 (ബിനി), 7.30 (പാറമേക്കാവ്), 8.15 (എംഒ റോഡ് വഴി പുറത്തേക്ക്).
∙ കാനാട്ടുകര– 4.30 (കാനാട്ടുകരയിൽ നിന്ന് ആരംഭം) 6.00– 6.20 (നടുവിലാൽ), 7.00 (നായ്ക്കനാൽ), 7.30 (ബിനി), 8.00 (പാറമേക്കാവ്), 8.45 (എംഒ റോഡ്), 9.00 (നടുവിലാലിൽ നിന്ന് എംജി റോഡ് വഴി പുറത്തേക്ക്)
∙ അയ്യന്തോൾ– 6.30–6.50 (നടുവിലാൽ), 7.30 (നായ്ക്കനാൽ), 8.00 (ബിനി), 8.30 (പാറമേക്കാവ്), 9.15 (എംഒ റോഡ്), 9.30 (നടുവിലാലിൽ നിന്ന് എംജി റോഡ് വഴി പുറത്തേക്ക്)
∙ വിയ്യൂർ – 4.30 (ബിനി), 5.00 (പാറമേക്കാവ്), 5.45 (എംഒ റോഡ്), 7.00–7.20 (നടുവിലാൽ), 8.00 (നായ്ക്കനാൽ), 8.50 (ബിനി ജംങ്ഷനിൽ നിന്ന് വടക്കേ സ്റ്റാൻഡ് വഴി പുറത്തേക്ക്).
English Summary: Pulikali dance procession in Thrissur on September 1