ADVERTISEMENT

ഇരിങ്ങാലക്കുട∙ വെസ്റ്റ് ലയൺസ് ക്ലബ്ബും ലെജന്റ്‌സ് ഓഫ് ചന്തക്കുന്നും ജെ.പി.ട്രേഡിങ്ങ് കമ്പനിയും ചേർന്ന് പുലിക്കളി ഘോഷയാത്ര നടത്തി. . കാവടിയും വാദ്യമേളങ്ങളും ഉൾപ്പെടെ 150  കലാകാരൻമാർ അണിനിരന്ന ഘോഷയാത്ര ടൗൺഹാൾ പരിസരത്ത് നഗരസഭാ‌ധ്യക്ഷ സുജ സഞ്ജീവ്കുമാർ  ഫ്ലാഗ്  ഓഫ് ചെയ്തു. ബസ് സ്റ്റാൻഡ്  മെയിൻ റോഡ് ചുറ്റി  ഠാണാ കോളനി വഴി അയ്യൻക്കാവ് മൈതാനത്ത് എത്തിച്ചേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനം മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റ് സുരേഷ് കോവിലകംഅധ്യക്ഷത വഹിച്ചു. സിനിമതാരം നിവിൻ പോളി ,ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ആനോക്കാരൻ, ലയൺസ് ക്ലബ് ഇന്റർനാഷനൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ്വളപ്പില, തോമസ് ഉണ്ണിയാടൻ,  ജെയ്‌സൺ പാറേക്കാടൻ,  ഷാജൻചക്കാലക്കൽ,പോൾസൺ കല്ലൂക്കാരൻ,ലിയോ താണിശ്ശേരിക്കാരൻ, നിധീഷ് കാട്ടിൽ, ട്രഷറർ നിഷികുമാർ, ബിനോയ് പി.സി, സോൺചെയർമാൻ റോയ് ജോസ് ആലൂക്ക,സതീശൻ നീലങ്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

നാടോടി കുടുംബങ്ങൾക്ക് ഒപ്പം ഓണം

മതിലകം ∙ പൊക്ലായിയിലെ നാടോടി കുടുംബങ്ങൾക്ക് ഒപ്പം ഓണം ആഘോഷിച്ച് സ്മാർട്ട് കയ്പമംഗലം പ്രവർത്തകർ.കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള 36 പേര് അടങ്ങുന്ന നാടോടി കുടുംബങ്ങൾക്കാണ് സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ ഭാഗമായി  ഓണക്കിറ്റും ഓണസദ്യയും പുതിയ വസ്ത്രങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങളും പദ്ധതിയുടെ കോ-ഓർഡിനേറ്റർ ശോഭ സുബിൻ നൽകിയത്. പ്രവർത്തകരായ പി.എസ്.സന്തോഷ്, ആസിഫ് മുഹമ്മദ് സച്ചിദാനന്ദൻ എറിയാട് എന്നിവർ  പങ്കെടുത്തു.

ഓണാഘോഷം 

പെരിഞ്ഞനം ∙ ചക്കാലക്കൽ കുടുംബ ബന്ധുജന ക്ഷേമ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും സംഘടിപ്പിച്ചു. ക്ഷേത്ര പരിസരത്ത് നടന്ന പൊതുയോഗത്തിൽ  ട്രസ്റ്റ് പ്രസിഡന്റ് സി.സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ലിജി, സാംസ്കാരിക സമിതിയംഗം സി.ബേബി, ക്ഷേത്രം പ്രസിഡന്റ് സി.ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കയ്പമംഗലം ∙ ഗ്രാമദീപം വായനശാലയുടെ ഓണാഘോഷ പരിപാടികൾ ഖത്തർ ഇന്ത്യൻ കമ്യൂണിറ്റി ബെനിവോലന്റ് ഫോറം പ്രസിഡന്റ് ടി.ബി.ഷാനവാസ്  ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.ജെ. പോൾസൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.എ. ബൈജു,  ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി.എൻ.ദേവിപ്രസാദ്, വായനശാലയുടെ മുതിർന്ന പ്രവർത്തകരുമായ കെ.കെ.വാസുദേവൻ, കെ.ആർ.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.  വനിതാവേദിയും കലാ-സംസ്ക്കാരിക വേദിയും അവതരിപ്പിച്ച ഓണക്കളികൾ അരങ്ങേറി.  നാളെ സമാപന സമ്മേളനം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com