ADVERTISEMENT

ഗുരുവായൂർ∙ ഗുരുവായൂർ കേശവന് ഗജരാജൻ ബഹുമതി നൽകിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. 1973 സെപ്റ്റംബർ 10നാണ് ഗജരാജൻ ബഹുമതി നൽകിയത്. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും ഉൗരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും ചേർന്നാണ് കേശവന് ഗജരാജ മുദ്ര അണിയിച്ചത്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു നൂറ്റാണ്ട് മുൻപാണ് കേശവൻ എത്തിയത്.

ഗുരുവായൂരപ്പന് 60 വർഷത്തെ സേവനം പൂർത്തിയാക്കിയ ഗുരുവായൂർ കേശവന് ദേവസ്വവും വിവിധ സംഘടനകളും ചേർന്നാണ് ബഹുമതി നൽകിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ബഹുമതി നൽകുന്നത്. നിലമ്പൂരിലെ വനാന്തരങ്ങളിൽ നിന്നു നിലമ്പൂർ കോവിലകത്തേക്ക് എത്തിചേർന്ന കുട്ടിക്കൊമ്പനെ പിന്നീട് ഗുരുവായൂരപ്പന് നടയിരുത്തുകയായിരുന്നു. 1922 ലാണ് ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലേക്ക് കേശവനെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com