ADVERTISEMENT

ചാവക്കാട്∙ ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പിന്റെ ഫ്ലോട്ടിങ് ബ്രിജ് അടുത്ത മാസത്തോടെ പൂർത്തിയാകുമെന്ന് എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു. നൂറു മീറ്റർ‍ നീളത്തിലാണ് ബ്രിജ് നിർമിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജാണ് ബ്ലാങ്ങാട് ബീച്ചിൽ ഒരുങ്ങുന്നത്. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായതോടെ പരീക്ഷണാടിസ്ഥാനത്തിൽ ഇത് കഴിഞ്ഞ ദിവസം പ്രവർത്തിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് ആദ്യമായി ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിച്ചത്.

thrissur-floatting-bridge

തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിജ് സ്ഥാപിക്കുമെന്ന് വിനോദ സഞ്ചാര വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിൽ ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തുന്ന ബ്ലാങ്ങാട് ബീച്ചിനെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എൻ.കെ.അക്ബർ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കത്ത് നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com