ADVERTISEMENT

തൃശൂർ ∙ കോവിഡിന്റെ കിതപ്പാറ്റി റെയിൽവേ അതിവേഗമാർജിച്ചപ്പോൾ 134 കോടി രൂപയുടെ റെക്കോർഡ് വരുമാനവുമായി തൃശൂർ സ്റ്റേഷൻ. കോവിഡ് കാലത്ത് 19.90 കോടിയായിരുന്നു തൃശൂർ സ്റ്റേഷന്റെ വരുമാനമെങ്കിൽ പുതിയ കണക്കുപ്രകാരം 134.61 കോടി രൂപയായി വാർഷിക വരുമാനം കുതിച്ചുകയറി. വർധന ആറിരട്ടിയോളം. 215.95 കോടി രൂപ നേടിയ തിരുവനന്തപുരം സെൻട്രൽ, 231.43 കോടി രൂപ നേടിയ എറണാകുളം ജംക‌്‍ഷൻ സ്റ്റേഷനുകളാണു വരുമാനക്കണക്കിൽ തിരുവനന്തപുരം ഡിവിഷനിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. മൂന്നും നോൺ സബർബൻ ഗ്രൂപ്പ് 2 (പഴയ എ1) വിഭാഗത്തിൽപ്പെട്ട സ്റ്റേഷനുകളാണ്. 

കോവിഡ് കാലത്തെ അപേക്ഷിച്ചു വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും തൃശൂർ സ്റ്റേഷൻ പല മടങ്ങു വർധനയാണു കൈവരിച്ചത്. യാത്രക്കാരുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ 58.71 ലക്ഷമായി ഉയർന്നു. പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 16,086 എന്നാണു റെയിൽവേയുടെ കണക്ക്. പ്രതിദിന വരുമാനം ശരാശരി 36.88 ലക്ഷം രൂപയായും ഉയർന്നു. തിരുവനന്തപുരം സ്റ്റേഷനിലെ കഴിഞ്ഞ വർഷത്തെ  യാത്രക്കാരുടെ എണ്ണം 1.09 കോടിയാണ്. എറണാകുളം ജംക്‌ഷനിലേത് 73.18 ലക്ഷവും. 

തൃശൂർ ഒഴികെയുള്ള സ്റ്റേഷനുകളുടെ വാർഷിക വരുമാനം, ആകെ യാത്രക്കാരുടെ എണ്ണം എന്നിവ ചുവടെ: (ഹാൾട്ട് സ്റ്റേഷനുകളുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല)
തൃശൂർ ഒഴികെയുള്ള സ്റ്റേഷനുകളുടെ വാർഷിക വരുമാനം, ആകെ യാത്രക്കാരുടെ എണ്ണം എന്നിവ ചുവടെ: (ഹാൾട്ട് സ്റ്റേഷനുകളുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല)

കോവിഡ് കാലത്തെ കണക്കുപ്രകാരം 5.50 ലക്ഷമായിരുന്നു തൃശൂർ സ്റ്റേഷനിലെ  യാത്രക്കാരുടെ എണ്ണം. പ്രതിദിന വരുമാനം 5.45 ലക്ഷം രൂപയും. ദിവസവും സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം വെറും 1508 ആയും താഴ്ന്നിരുന്നു. തൃശൂർ സ്റ്റേഷൻ കഴിഞ്ഞാൽ ജില്ലയിലേറ്റവും വരുമാനമുള്ള റെയിൽവേ സ്റ്റേഷൻ ഗുരുവായൂർ ആണ്. എൻഎസ്ജി 4 വിഭാഗത്തിലാണു ഗുരുവായൂരിന്റെ സ്ഥാനം. ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി തുടങ്ങിയ സ്റ്റേഷനുകൾ എൻഎസ്ജി 5 വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com