ADVERTISEMENT

ചാലക്കുടി∙ നഗരസഭ 30-ാം വാർഡിൽ ജനങ്ങൾ നഗരസഭയ്ക്കു സൗജന്യമായി വിട്ടു നൽകിയ ഭൂമിയിൽ നഗരസഭ 80 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കിഴക്കുമാലിക്കുളം നാടിനു സമർപ്പിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പാസ്കൽ റോഡിനു സമീപം മൽപ്പാൻ റൈജു, ഷൈജു, ബൈജു എന്നിവർ 30 സെന്റും കല്ലിങ്ങൽ അന്നം കൊച്ചപ്പൻ, ത്രേസ്യാമ്മ തോമസ് എന്നിവർ 10 സെന്റും ഭൂമിയുമാണു കുളത്തിനായി സൗജന്യമായി നൽകിയിരുന്നു.

നഗരസഭ വാർഷിക പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചു കുളത്തിന്റെ വശം കരിങ്കല്ല് ഉപയോഗിച്ചു ഭിത്തികൾ കെട്ടുകയും കുളത്തിലേക്ക് ഇറങ്ങാൻ റാംപ് നിർമിക്കുകയും കുളത്തിന് ചുറ്റും ടൈൽ വിരിച്ച് നടപ്പാതയും സംരക്ഷണ വേലിയും സ്ഥാപിക്കുകയും നടപ്പാതയ്ക്കു പുറത്തു ചുറ്റുമതിൽ നിർമിച്ചു സംരക്ഷിക്കുകയും ചെയ്തു. ജനങ്ങൾക്കു വിശ്രമിക്കാൻ ബെഞ്ചുകളും ഒരുക്കി. കൂടാതെ ശുചിമുറി സൗകര്യവുമുണ്ട്. പ്രധാന റോഡിൽ നിന്നു കുളത്തിലേക്കുള്ള വഴിയും ടൈൽ വിരിച്ചു സൗകര്യപ്രദമാക്കി. ഉദ്ഘാടനത്തിന്റെ ഭാഗമായി കുളത്തിനു ചുറ്റും മെഗാ തിരുവാതിര ഉൾപ്പെടെ കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറി. കലാസന്ധ്യ ചലച്ചിത്ര സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു.

നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബുവാലപ്പൻ, സി.എസ്.സുരേഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ജോർജ് തോമസ്, ജിജി ജോൺസൺ, ദീപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനിൽ, നഗരസഭ വാർഡ് കൗൺസിലർമാരായ റോസി ലാസർ, ബിജു ചിറയത്ത്, ബിജി സദാനന്ദൻ, നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ,  സിഡിഎസ് ചെയർപഴ്സൻ സുബി ഷാജി, നഗരസഭ എൻജിനീയർ എം.കെ. സുഭാഷ്,കൺവീനർ ജോർജ് മൽപാൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com