ADVERTISEMENT

തൃശൂർ ∙ അരി പലചരക്ക് മൊത്ത വ്യാപാര മേഖലയായ നെഹ്‌റു ബസാറിൽ സിഐടിയു, ബിഎംഎസ് ട്രേഡ് യൂണിയൻ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു വ്യാപാരമേഖലയിൽ കയറ്റിറക്കു നടത്താൻ കഴിയാതെ സാമ്പത്തിക നഷ്ടം ഉണ്ടായതിൽ  ഗ്രോസറി വിഭാഗം വ്യാപാരികൾ ചേംബർ ഓഫ് കൊമേഴ്‌സിൽ യോഗം ചേർന്നു പ്രതിഷേധിച്ചു.

ഒട്ടേറെ വാഹനങ്ങൾ ചരക്കിറക്കാനാകാതെ കാത്തുകിടന്നു. ലോറി വാടകയിനത്തിലും വ്യാപാരികൾക്കു സാമ്പത്തിക നഷ്ടമുണ്ടായി. കയറ്റിറക്കിനു സംവിധാനം ഏർപ്പെടുത്തി സുഗമമായ വ്യാപാര നടത്തിപ്പിനു നടപടിയുണ്ടാവണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. 

ഇത്തരം സ്തംഭനാവസ്ഥ ഇനിയും തുടർന്നാൽ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ നിർബന്ധിതരാകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജീജി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ ലേബർ ഓഫിസർ ഇടപെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ കയറ്റിറക്കു ജോലികൾ ഭാഗികമായി പുനരാരംഭിച്ചതായി ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com