ADVERTISEMENT

പെരുമ്പിലാവ് ∙ കടവല്ലൂർ പഞ്ചായത്തു മൈതാനത്തു 2 വർഷം മുൻപു കൊണ്ടുവന്നിട്ട കെ–റെയിൽ കുറ്റികൾ നീക്കം ചെയ്യാത്തത് കളിക്കാൻ തടസ്സമാകുന്നു. സിൽവർ ലൈൻ പദ്ധതി സർവേയുടെ ഭാഗമായുള്ള കല്ലിടലിനു വേണ്ടിയാണു ഇവ മൈതാനത്തിന്റെ കിഴക്കേ ഭാഗത്തു കൊണ്ടുവന്നിട്ടത്. കൂട്ടിയിട്ടിരിക്കുന്ന കുറ്റികളോടു ചേർന്നു മാലിന്യങ്ങളുമുണ്ട്. കുറ്റികൾക്കിടയിലെ ഇഴജന്തുക്കളെ ഭയന്ന് ആരും ഈ ഭാഗത്തേക്ക് അടുക്കാറില്ല. സമീപത്തു പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, വില്ലേജ് ഓഫിസ് തുടങ്ങിയവയ്ക്കും ഈ ഭീഷണിയുണ്ട്. 

മൈതാനം ഇൻഡോർ സ്റ്റേഡിയം ആക്കാൻ കായിക വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും മറ്റു നടപടികളൊന്നും പൂർത്തിയായിട്ടില്ല. എംഎൽഎ ഫണ്ടിൽ നിന്നു ലഭിച്ച 31 ലക്ഷം രൂപ ഉപയോഗിച്ചുള്ള വികസന പദ്ധതികളും പാതി വഴിയിലാണ്. കുന്നംകുളത്തു വരാനിരിക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പരിശീലനത്തിനു ഉപയോഗിക്കാൻ യോജിച്ചതാണ് കടവല്ലൂർ പഞ്ചായത്ത് മൈതാനം. മാലിന്യം നീക്കം ചെയ്ത് മൈതാനം പരിശീലനത്തിനു യോജിച്ച വിധത്തിൽ ഒരുക്കണമെന്നാണു കായികപ്രേമികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com