ADVERTISEMENT

മാള ∙ ഓട്ടോ ഡ്രൈവർ കുഴൂർ പാറപ്പുറം മാരിക്കൽ ബിജുവിനെ (45) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് വായ്പാ തിരിച്ചടവിന്റെ സാമ്പത്തിക ബാധ്യതയെത്തുടർന്നാണു ജീവനൊടുക്കിയതെന്നു സൂചനയുള്ളതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണു സംഭവം. ബിജുവും ഭാര്യ സബിതയും കുഴൂർ സഹകരണ ബാങ്കിൽ ചെന്നിരുന്നു. തിരിച്ചെത്തിയ ശേഷം സബിത വീണ്ടും പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വായ്പക്കുടിശിക അടക്കം 2.93 ലക്ഷം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കുഴൂർ സർവീസ് സഹകരണ ബാങ്കിൽ ഹാജരാകണമെന്നു ചാലക്കുടി സഹകരണ സംഘം ആർബിട്രേറ്ററുടെ നോട്ടിസ് ഇവർക്കു ലഭിച്ചിരുന്നു. ബിജുവും സബിതയും ബാങ്കിൽ ഹാജരായപ്പോൾ, 3 മാസത്തെ സാവകാശം നൽകിയിരുന്നതായി ബാങ്ക് സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ ദിവസം ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തിൽപെട്ടതു മൂലവും സാമ്പത്തിക ബാധ്യത വന്നതായി സൂചനയുണ്ട്. പാറപ്പുറത്ത് ജയകേരളയ്ക്കു സമീപം 3 സെന്റിൽ ഒറ്റമുറി വീട്ടിലാണു ബിജുവും കുടുംബവും കഴിഞ്ഞിരുന്നത്. പുതിയ വീടിനായി ചെറിയൊരു തറ കെട്ടി വർഷങ്ങളായെങ്കിലും സാമ്പത്തിക ബാധ്യതകൾ വെല്ലുവിളിയായി. ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയെങ്കിലും നടപടികൾ വൈകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com