ADVERTISEMENT
കൊടുങ്ങല്ലൂർ ∙ ആറുവരിപ്പാത നിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾ നടക്കുന്ന ചന്തപ്പുരയിൽ നിന്നു കിഴക്കോട്ട് ഉഴുവത്തുകടവ് റോഡിലേക്കു  വ്യാപകമായി ചെളി പുറന്തള്ളുന്നു. അതിനാൽ ഗതാഗതം താറുമാറായി. കാൽനട യാത്ര പോലും സാധ്യമല്ല. ചെളിയിലൂടെ നടന്ന 2 വിദ്യാർഥിനികൾ ഇന്നലെ കാൽവഴുതി വീണു. അപകടങ്ങൾ പതിവായിട്ടും നിർമാണ കമ്പനി ഇടപെടുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.  അടിയന്തരമായി പരിഹാരം കാണണമെന്നു നഗരസഭ കൗൺസിലർ കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു. വിഷയം കലക്ടറുടെ ശ്രദ്ധയിൽപെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com