ADVERTISEMENT

തൃശൂർ ∙ വള്ളത്തോൾ എന്നതിലെ അക്ഷരത്തെറ്റു തിരുത്താൻ മഹാകവിയുടെ കൊച്ചുമകൻ നടത്തിയ നിയമപ്പോരാട്ടം ഫലം കണ്ടു. വള്ളത്തോൾ നഗർ സ്റ്റേഷനിലെ ബോർഡിൽ ഇംഗ്ലിഷിലുള്ള അക്ഷരത്തെറ്റ് റെയിൽവേ തിരുത്തി. VALLATTOL NAGAR എന്നത് VALLATHOL NAGAR എന്നാക്കി സ്റ്റേഷനിൽ ബോർഡ് സ്ഥാപിച്ചു. മഹാകവിയുടെ കുടുംബാംഗം തന്നെയായ രാംദാസ് വള്ളത്തോളാണ് ഇതിനായി വർഷങ്ങളായി റെയിൽവേയുടെ ഓഫിസുകൾ കയറിയിറങ്ങിയത്.

1958ൽ മഹാകവിയുടെ നിര്യാണത്തെ തുടർന്നാണ് ആദരസൂചകമായി പഴയ വെട്ടിക്കാട്ടിരി സ്റ്റേഷന് വള്ളത്തോൾ എന്നു പേരു നൽകാൻ റെയിൽവേ തീരുമാനിച്ചത്. അന്നു തന്നെ അക്ഷരപ്പിശകും കടന്നുകൂടി. ഈ തെറ്റ് മഹാകവിയോടുള്ള അനാദരമാണെന്നു കാണിച്ചാണ് 5 വർഷം മുൻപു രാംദാസ് പരാതി നൽകിയത്.

രാംദാസിന്റെ മുത്തശ്ശിയുടെ സഹോദരിയുടെ മകനാണു മഹാകവി. ബംഗാൾ രാജ്ഭവനിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായ രാംദാസ് തെറ്റു തിരുത്താൻ പരാതിയുമായി റെയിൽവേ മന്ത്രിയുടെ ഓഫിസിൽ പലതവണ കയറിയിറങ്ങി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരാതിയോട് അനുഭാവപൂർണമായ സമീപനം സ്വീകരിച്ചതോടെ അക്ഷരത്തെറ്റ് തിരുത്താനുള്ള നടപടി വേഗത്തിലായി. തിരുത്തിയ ബോർഡ് സ്റ്റേഷനിൽ റെയിൽവേ സ്ഥാപിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com