ADVERTISEMENT

വാസുപുരം ∙ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം വർണ്ണാഭമായി . പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി പതിനായിരങ്ങൾ മലകയറി. പാപ മോക്ഷ പ്രാപ്തിക്കും,പുനർജനി നൂഴുന്നതിനുമായി ക്ഷേത്രത്തിന് സമീപത്തെ പാറക്കെട്ടിൽ  ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു. മറ്റത്തൂർ, വാസുപുരം പ്രദേശത്തെ കാവടി സംഘങ്ങൾ താളമേളങ്ങളോടെ ക്ഷേത്ര അടിവാരത്തിൽ നിന്ന് ക്ഷേത്രസന്നിധിയിലെത്തി കാവടി പൂജ നടത്തി. കാവടി സംഘത്തോടൊപ്പം, തെയ്യവും, ദേവീ ദേവശില്പങ്ങളും ആകർഷകമായി. തന്ത്രി എറന്നൂർ പ്രസാദ് നമ്പൂതിരി കാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽകർത്ത, അസി.കമ്മിഷണർ എം.ആർ.മിനി,  എ.കെ.രാജൻ,  പി.ആർ.അജയ് ഘോഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com