തൃശൂർ ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
ജല കണക്‌ഷൻ ഉടമസ്ഥാവകാശം മാറ്റണം: കൊടുങ്ങല്ലൂർ ∙ ജല അതോറിറ്റി മതിലകം സെക്‌ഷന്റെ കീഴിലുള്ള എല്ലാ ഉപഭോക്താക്കളും നിലവിലെ ഉടമസ്ഥന്റെ പേരിലേക്കു കൃത്യമായ മേൽവിലാസത്തോടു കൂടെയും ഉടമ മരിച്ചിട്ടുണ്ടെങ്കിൽ അവരുടെ പേരിലുള്ള കണക്‌ഷൻ ഉടമസ്ഥാവകാശം നിലവിലുള്ള ഉടമസ്ഥന്റെ പേരിലേക്കും മാറ്റണമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു
വൈദ്യുതി പ്രവഹിപ്പിക്കും
മേലൂർ ∙ ജംക്‌ഷനിൽ നിന്ന് പറുദീസ റോഡിലേക്കു വലിച്ചിരിക്കുന്ന എ.ബി. കേബിളിൽ ഇന്നു മുതൽ വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അധ്യാപകർ
കൊടുങ്ങല്ലൂർ ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ (ടിഎച്ച്എസ് ) വിഎച്ച്എസ്ഇ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.
ഇരിങ്ങാലക്കുട∙ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച നാളെ 12ന് നടക്കും.
പുത്തൻചിറ ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ (കൊമേഴ്സ്) നിയമനത്തിന് നാളെ 11നു കൂടിക്കാഴ്ച നടത്തും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്. അസ്സൽ രേഖകൾ സഹിതം എത്തണം. 9349851045.
ഡോക്ടർമാർ
ചാലക്കുടി ∙ നഗരസഭാ പരിധിയിൽ പ്രവർത്തിച്ചു വരുന്ന ഹെൽത്ത് വെൽനസ് സെന്ററുകളിൽ ഡോക്ടരുടെ ഒഴിവുണ്ട്. അപേക്ഷകർ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു യോഗ്യത നേടിയവരായിരിക്കണം. 60 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 23നു 10നു നഗരസഭാധ്യക്ഷന്റെ ചേംബറിൽ നടത്തും. വെള്ള കടലാസിലുള്ള അപേക്ഷയോടൊപ്പം അസ്സൽ രേഖകളുടെ പകർപ്പും (ആധാർ ഉൾപ്പെടെ) സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം. ഫോൺ: 0480708152.
വൈദ്യുതി മുടക്കം
ചാലക്കുടി ∙ വലതുകര കനാൽ, പാമ്പാമ്പോട്ട്, പനമ്പിള്ളി കോളജ് റോഡ്, കൗതുക പാർക്ക് എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.