ലാലൂരിലെ ബയോ മൈനിങ്: 65 ശതമാനം ഇനിയും ബാക്കി
Mail This Article
തൃശൂർ ∙ ലാലൂരിലെ ബയോ മൈനിങ് പ്രവൃത്തികൾ എത്ര ശതമാനം പൂർത്തീകരിച്ചു എന്ന ചോദ്യത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബർ 20നും ഈ മാസം 18നും വിവരാവകാശ നിയമപ്രകാരം നഗരാസൂത്രണ വിഭാഗം നൽകിയ മറുപടി 35.60% എന്നാണ്. കരാർ കാലാവധി 10 മാസം മുൻപും, നീട്ടിക്കൊടുത്ത സമയം 7 മാസം മുൻപും തീർന്ന പ്രവൃത്തിയിൽ ഒരുതരി മാലിന്യം പോലും കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ നീങ്ങിയില്ലെന്ന് സമ്മതിക്കുകയാണ് നഗരാസൂത്രണ വിഭാഗം. യഥാസമയം പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉത്തരവു റദ്ദാക്കി നിരതദ്രവ്യം കൗൺസിൽ ഫണ്ടിലേക്കു മുതൽക്കൂട്ടുമെന്നും പണി മറ്റൊരാളെ ഏൽപ്പിക്കുമെന്നുമാണ് 5 കോടി രൂപ അടങ്കൽ തുകയിൽ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനു (എസ്ഇയുഎഫ്) നൽകിയ കരാറിൽ കോർപറേഷൻ പറഞ്ഞിട്ടുള്ളത്.
സ്ഥലം എംഎൽഎയുടെ ഇടപെടൽ കുറവായതാണ് ലാലൂരിലെ ഐ.എം.വിജയൻ രാജ്യാന്തര സ്റ്റേഡിയം നിർമാണം ഇഴയുന്നതിനു പിന്നിലെന്ന് കഴിഞ്ഞ മേയിൽ കായികമന്ത്രി വി.അബ്ദുറഹ്മാൻ വിമർശിച്ചിരുന്നു. ഇതിനു ശേഷം മന്ത്രിയുടെയും എംഎൽഎയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 2 മാസത്തിനകം പണി തീർക്കാൻ ധാരണയായിരുന്നു. അതിനു മുൻപോ ശേഷമോ ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. പണികൾ ഡിസംബറിനുള്ളിൽ തീർക്കണമെന്നു വാക്കാൽ നൽകിയ നിർദേശം മാത്രമാണ് ഇപ്പോഴുള്ളത്. എന്നിട്ടും പകുതിയിലധികം മാലിന്യം നീക്കാൻ ‘യുദ്ധകാലാടിസ്ഥാനത്തിൽ’ പ്രവൃത്തിക്കുന്നതാകട്ടെ ഒരു മണ്ണുമാന്തി യന്ത്രവും. ഉടൻ തുറക്കുമെന്ന് മന്ത്രിമാർ അടക്കമുള്ളവർ പ്രഖ്യാപിച്ച ഐ.എം.വിജയൻ രാജ്യാന്തര കായിക സമുച്ചയത്തിന്റെ പണികൾ മാലിന്യം മൂലം ഇഴയുകയാണ്. കൈപ്പറ്റിയത് 1.5 കോടി; പഴി മഴയ്ക്ക്ഇക്കഴിഞ്ഞ മാർച്ച് വരെ രണ്ടു തവണകളായി ഒന്നരക്കോടി രൂപ കരാറുകാർ കൈപ്പറ്റിയിട്ടുണ്ട്.
2022 ഫെബ്രുവരി മുതൽ 2023 ജനുവരി വരെയായിരുന്നു കരാർ കാലാവധി. മഴമൂലം പണികൾ വൈകിയെന്ന കാരണത്താൽ ഇക്കഴിഞ്ഞ ഏപ്രിൽ വരെ സമയം നീട്ടിനൽകിയിരുന്നു. മഴയില്ലാത്തപ്പോൾ പോലും ഇവിടെ പണികൾ നടന്നില്ല. കേരളത്തിലെ പതിവു കാലവർഷം പ്രതീക്ഷിച്ച് പണിനിർത്തി തൊഴിലാളികളെ പറഞ്ഞുവിട്ടുവെന്നാണ് ഉപകരാറുകാരന്റെ ന്യായം. കോടികൾ ചെലവിടുന്ന ബയോമൈനിങ് പദ്ധതിയുടെ കരാർ ഫെബ്രുവരിയിൽ നിലവിലുള്ളപ്പോഴും 3 മാസത്തിനുശേഷം മേയ് 21ന് ആണ് സർക്കാർ പ്രവർത്തനോദ്ഘാടനവും കരാർ കൈമാറ്റവും കൊട്ടിഘോഷിച്ച് നടത്തിയത്. മൊത്തം ടൈം ‘വേസ്റ്റ്’ കിഫ്ബി സഹായത്തോടെ കിറ്റ്‌കോ ഏറ്റെടുത്തു നടത്തുന്ന ഇൻഡോർ സ്‌റ്റേഡിയം, ഫുട്‌ബോൾ ടർഫ്, ടെന്നിസ് കോർട്ട്, ഗാലറി, പാർക്കിങ് ഏരിയ, ശുചിമുറി കോംപ്ലക്‌സ്, നിലമൊരുക്കൽ എന്നിവയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
. മാലിന്യവും മാലിന്യത്തിൽ നിന്ന് അരിച്ചെടുത്ത മണ്ണും നീക്കാത്തതു മൂലം ഇതിൽ പല പണികളും പ്രതിസന്ധിയിലായിരുന്നു. അവശിഷ്ടങ്ങൾ നീക്കാൻ ആവശ്യപ്പെട്ട് കോർപറേഷനു കിറ്റ്‌കോ രേഖാമൂലം കത്തുനൽകിയിട്ടും നടപടിയുണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ ആണ് കരാർ പ്രകാരം കിറ്റ്‌കോ സമുച്ചയം കൈമാറേണ്ടിയിരുന്നത്. മാലിന്യതടസ്സം മൂലം ഇവർക്കു നീട്ടിനൽകിയ സമയപരിധിയും ഇതിനിടെ തീർന്നു. കരാറിലും ‘കരട്’മാലിന്യം നീക്കാൻ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനു കോർപറേഷൻ നൽകിയത് 2023 ഫെബ്രുവരി വരെയുള്ള (12 മാസം) സമയപരിധി. അതേസമയം നിർമാണ കൺസൽറ്റൻസിയായ കിറ്റ്‌കോ പണികൾ പൂർത്തീകരിച്ച് സമുച്ചയം കൈമാറേണ്ടതാകട്ടെ 2 മാസം മുൻപേയുള്ള (2022 ഡിസംബർ 29) സമയപരിധിയിലും നിർമാണ പ്രവൃത്തികൾ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടശേഷമാണ് മൈതാനത്തെ ടൺ കണക്കിനു മാലിന്യം നീക്കാനുള്ള ജോലികൾ ആരംഭിച്ചതു പോലും