ADVERTISEMENT

ചാലക്കുടി ∙ കോടതി ജംക്‌ഷനിൽ അടിപ്പാത നിർമാണം പൂർത്തിയായിട്ടും ട്രാംവേ റോഡിൽ നിന്നു റെയിൽവേ സ്റ്റേഷൻ റോഡിലേക്കു ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ട്രാംവേ റോഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ബൈപാസിന്റെ നിർമാണം  തീരുമാനിച്ചത്. 

 ഇതിനായി വ്യക്തികൾ വിട്ടു നൽകിയ സ്ഥലവും നിലവിലുള്ള റോഡും ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തു നിന്ന് ആരംഭിച്ച് ട്രാംവേ റോഡിൽ  പുത്തൻകുളത്തിനു സമീപം എത്തിച്ചേരുന്ന  റോഡിനു  12 മീറ്റർ വീതിയുണ്ടാകും. നിലവിലുള്ള റോഡ് വീതി കൂട്ടും. കൂടുതൽ വേണ്ടി വരുന്ന ഭൂമിയാണു സ്ഥലം ഉടമകൾ സൗജന്യമായി വിട്ടു നൽകാൻ ധാരണയായത്.

നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞ വർഷം നഗരസഭാധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാഥമിക പ്രവർത്തനങ്ങൾ പോലും പൂർത്തിയായില്ല. റവന്യു വിഭാഗം സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഡിജിറ്റല്‍ സർവേ നടത്തി സ്കെച്ച് തയാറാക്കുകയും ചെയ്തു. ഏറ്റെടുക്കുന്ന ഭൂമിയുടെ റജിസ്ട്രേഷൻ നടപടികളാണ് ഇനി നടക്കേണ്ടത്.

നഗരസഭ പ്രോജക്ട് തയാറാക്കി കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കാനാണ് ശ്രമം. റോഡിന്റെ വീതിയുടെ കാര്യത്തിലുണ്ടായ‍ തർക്കവും പരിഹരിച്ച് നഗരസഭ കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത് അടുത്തയിടെയാണ്.അടിപ്പാത നിര്‍മാണം പൂര്‍ത്തിയാകും മുന്‍പേ ബൈപാസ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും വിജയിച്ചില്ല. ബൈപാസ് പൂര്‍ത്തിയാകാത്തതിനാല്‍ നഗരത്തിലെ ഗതാഗത പരിഷ്കരണ നടപടികളും അന്തിമമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com