ക്ഷേമനിധി ലയനം ഉടൻ നടപ്പാക്കണം: ഓട്ടമൊബീൽ വർക്‌ഷോപ്സ് അസോ.
Mail This Article
തൃശൂർ ∙ ക്ഷേമനിധി ലയനം ഉടൻ നടപ്പാക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് പരിധിയിൽ നിന്ന് വർക്‌ഷോപ് മേഖലയെ ഒഴിവാക്കണമെന്നും അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക്‌ഷോപ്സ് കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുൻ സംസ്ഥാന അധ്യക്ഷൻ എം.രാജഗോപാലൻ നായർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കരമന ഗോപൻ, ജോയിന്റ് സെക്രട്ടറിമാരായ ടി.പി.ബാലൻ, റെന്നി കെ.മാത്യു, രാധാകൃഷ്ണൻ രാധാലയം, മുഹമ്മദ് ഷാ, ഫെനിൽ എൻ.പോൾ, തമ്പി എസ്.പള്ളിക്കൽ, ദിലീപ് കുമാർ, വിനോദ് കുമാർ, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. തേക്കിൻകാട് തെക്കേ ഗോപുരനടയിൽ ഓട്ടോ എക്സ്പോ, സെമിനാറുകൾ, കുടുംബസംഗമം എന്നിവ ഉൾപ്പെടെ നാലു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിനു തിരഞ്ഞെടുപ്പോടെ സമാപനമായി. ഭാരവാഹികൾ: കെ.ജി.ഗോപകുമാർ (പ്രസി), വി.എസ്.മീരാണ്ണൻ (വൈ.പ്രസി), നസീർ കള്ളിക്കാട് (ജന.സെക്ര), എം.ബി.ഗോപകുമാർ (സെക്ര), സുധീർ മേനോൻ (ട്രഷ).