ഇരിങ്ങാലക്കുടയിൽ വിസ്മയമായി കാരൾ മത്സരഘോഷയാത്ര
Mail This Article
ഇരിങ്ങാലക്കുട∙പാപ്പാമാരും മാലാഖമാരും നഗരവീഥിയിലൂടെ നടത്തിയ കാരൾ മത്സരഘോഷയാത്ര വിസ്മയമായി. ജീവനുള്ള കഥാപാത്രങ്ങളെ പുൽക്കൂട്ടിൽ അണിനിരത്തി രണ്ടായിരത്തോളം പേർ പങ്കെടുത്ത ഘോഷയാത്ര കാലിത്തൊഴുത്തിൽ യേശുവിന്റെ തിരുപ്പിറവിയുടെ വരവറിയിക്കുന്ന സന്ദേശം നൽകി. കത്തീഡ്രൽ പ്രഫഷനൽ സിഎൽസി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്മസ് കാരൾ മത്സര ഘോഷയാത്ര നഗരസഭ അധ്യക്ഷ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ടി.കെ. ഷൈജു ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെഎസ്ഇ മാനേജിങ് ഡയറക്ടർ എം.പി. ജാക്‌സൺ മുഖ്യാതിഥിയായി.
ടൗൺഹാളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മെയിൻ റോഡിലൂടെ, ഠാണാ വഴി കത്തീഡ്രൽ പള്ളിയിൽ സമാപിച്ചു. ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നടത്തി. ജോൺ ആൻഡ് കോ പ്രൊപ്രൈറ്റർ സജി നെല്ലിശേരി മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ഒ.എസ്.അവിനാഷ്, സിഎൽസി സംസ്ഥാന പ്രസിഡന്റ് ഷോബി കെ.പോൾ, കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് ഡയറക്ടർ പോൾ ഫ്രാൻസിസ് കണ്ടംകുളത്തി, ഫാ. സിബിൻ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കൽ, ഫാ. ജോർജി തേലപ്പിള്ളി, ഫെനി എബിൻ വെള്ളാനിക്കാരൻ, ആന്റണി ജോൺ കണ്ടംകുളത്തി, ഒ.എസ്. ടോമി, കെ.പി. നെൽസൺ, ഫ്രാൻസിസ് കോക്കാട്ട്, പി.ജെ. ജോയ്, ഫ്രാൻസിസ് കീറ്റിക്കൽ, ജോസ് ജി.തട്ടിൽ, ഡേവീസ് പടിഞ്ഞാറേക്കാരൻ, വിനു ആന്റണി എന്നിവർ പ്രസംഗിച്ചു.