ADVERTISEMENT

ചേർപ്പ് ∙ വല്ലച്ചിറ പഞ്ചായത്തിലെ ഓടൻചിറ ലിഫ്റ്റ് ഇറിഗേഷൻ ഷട്ടറുകളുടെ ചോർച്ച പരിഹരിക്കാത്തതു മേഖലയിലെ 250 ഏക്കറോളം വരുന്ന നെൽകർഷകരെ ആശങ്കയിലാക്കുന്നു. മണലിപ്പുഴയിൽ നിന്നു കരുവന്നൂർ പുഴയിലേക്കുള്ള ഈ പുഴയിൽ വെള്ളം കെട്ടി നിർത്തിയില്ലെങ്കിൽ വേനലിൽ പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ  ശുദ്ധജല ക്ഷാമത്തിനു കാരണമാകും. നെൽകൃഷി കരിയാനും സാധ്യതയുണ്ട്. ഇവിടുത്തെ ഷട്ടറുകളിൽ രണ്ടെണ്ണമാണ്  തകരാറിലായത്. സമയത്ത് അറ്റകുറ്റപ്പണി നടക്കാത്തതു  കാരണം കെട്ടി നിർത്തുന്ന വെള്ളം വലിയതോതിലാണ് ഇതുവഴി  ചോരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com