ADVERTISEMENT

കുന്നംകുളം∙ ചരിത്രമുറങ്ങുന്ന കുന്നംകുളത്തിന്റെ പൈതൃകവിശേഷങ്ങൾ നേരിൽ കണ്ടറിയുന്നതിനായി ചരിത്രാന്വേഷികളെയും വിനോദസഞ്ചാരികളെയും പൈതൃക സംരക്ഷകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തിയുളള ഹെറിറ്റേജ് വോക്ക് സംഘടിപ്പിക്കുന്നു. കേരള പ്രാദേശിക ചരിത്രപഠനസമിതി തൃശൂർ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വോക്ക് ജനുവരി 6ന് രാവിലെ 8ന് കുന്നംകുളം വൈഎംസിഎയിൽ നിന്ന് ആരംഭിക്കും. പുരാതനമായ അങ്ങാടികൾ, ആരാധനാലയങ്ങൾ, പൈതൃകഗൃഹങ്ങൾ, അച്ചടിശാലകൾ തുടങ്ങി വിവിധ ചരിത്രസ്മാരകങ്ങൾ സന്ദർശിച്ച് ഉച്ചയോടെ വൈഎംസിഎയിൽ തന്നെ സമാപിക്കും. സമാപനയോഗത്തിൽ കുന്നംകുളത്തെ സംസ്കാരികപ്രവർത്തകരും ചരിത്രകാരൻമാരും പൈതൃകപദയാത്രയിൽ പങ്കെടുത്തവരോട് സംവദിക്കും.

അക്കാദമിക് സഹകരണത്തോടെ പ്രാദേശികചരിത്ര പഠനരംഗത്ത് സജീവമായ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് കേരള പ്രാദേശിക ചരിത്ര പഠനസമിതി ഹെറിറ്റേജ് വോക്കുകൾ സംഘടിപ്പിച്ചുവരുന്നത്. കേരള ചരിത്രപഠനശാഖയെ സമ്പുഷ്ടമാക്കുന്നതിനും പ്രാദേശികമായി സാമാന്യജനങ്ങളിൽ ചരിത്രാവബോധം സൃഷ്ടിക്കുന്നതിനും ഇത്തരം പഠനയാത്രകൾ കൊണ്ടു സാധിക്കും.  

പൈതൃകമേഖലയിൽ കുന്നംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലെജെൻഡ്സും കുന്നംകുളം വൈഎംസിഎ യുമാണ് ഹെറിറ്റേജ് വാക്കിന്റെ സംഘാടനത്തിലെ മുഖ്യപങ്കാളികൾ. കുന്നംകുളം പട്ടണത്തിന്റെ ദേശീയോത്സവമായ പിണ്ടിപ്പെരുന്നാൾ ആഘോഷത്തിന്റെ ദിനത്തിലാണ് ഈ പൈതൃക പദയാത്ര സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക. https://forms.gle/BifWDD9uddHE7UZB7 കൂടുതൽ വിവരങ്ങൾക്ക് - 8547732911, 7560859797, 9496305811,9539004660

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com