സർവതും നശിപ്പിച്ച് പിന്നെയും കാട്ടാന
Mail This Article
×
വെറ്റിലപ്പാറ∙മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കനത്ത വിളനാശം. മുൻ എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം താമസിക്കുന്ന കണ്ണത്ത് ദിവാകരൻ,രവി തുടങ്ങിയവരുടെ വീട്ടുവളപ്പിലെ വാഴത്തോട്ടത്തിലും തെക്കിനിയത്ത് പോൾസന്റെ കൃഷിയിടത്തിലുമാണ് കാട്ടാന കയറി തെങ്ങ്,വാഴ തുടങ്ങിയ വിളനശിപ്പിച്ചത്. മാസങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ മാർഗം സ്വീകരിക്കുന്നതിൽ നിന്നും ബന്ധപ്പെട്ട അധികൃതർ വിട്ടുനിൽക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ആനപ്പേടിയിൽ രാത്രിയിൽ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്തത്ര ദുരിതമാണ് നാട്ടുകാർ അനുഭവിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.