സ്വകാര്യ ബസിന് നേരെ കല്ലേറ്
Mail This Article
×
ഇരിങ്ങാലക്കുട∙ ക്രൈസ്റ്റ് കോളജ് റോഡിൽ സ്വകാര്യ ബസിനു നേരെ കല്ലേറ്. കല്ലൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് യാത്രക്കാരുമായി പോയിരുന്നു ഷാലോം ബസിന് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്.
കോളജ് റോഡിലേക്ക് എത്തിച്ചേരുന്ന ഇടവഴിയിൽ ബൈക്കിൽ കാത്തു നിന്ന യുവാക്കളിൽ ഒരാൾ ബസ് കൈ കാണിച്ചു നിർത്തി ബസിന്റെ മുൻവശത്തെ ചില്ലിനു നേരെ കല്ലെറിഞ്ഞയുടൻ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു.
ചില്ല് പൂർണമായും തകർന്നുകുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ മുൻസീറ്റിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. രണ്ടു യുവാക്കളും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു ബസ് ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.