ADVERTISEMENT

ചാവക്കാട് ∙ ലോറിയിൽ കൊണ്ടുപോയ ആനയുടെ ഇടതുകൊമ്പ് എതിരെ വന്ന ലോറിയിടിച്ച് പൂർണമായും ഇളകിവീണു. വലതു കൊമ്പിനു ചെറിയ പരുക്കേറ്റു. രക്തം വാർന്നൊലിച്ച ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുളള കൊളക്കാടൻ കൃഷ്ണൻകുട്ടി (20) എന്ന കൊമ്പനാണ് ഇന്നലെ പുലർച്ചെ 4.40ന് മൂത്തകുന്നം അണ്ടിപ്പിള്ളിക്കാവിൽ അപകടത്തിൽപ്പെട്ടത്.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആനയെ മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് ആനയെ മണത്തല ജയരാജന്റെ നെടിയേടത്ത് വീട്ടുപറമ്പിൽ എത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോ.പി.ബി.ഗിരിദാസ് അടക്കമുള്ള ഡോക്ടർമാരുമെത്തി വിദഗ്ധ ചികിത്സ നൽകി. കൊമ്പ് വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com