ചാലക്കുടി പുഴയോരത്തെ വൻമരങ്ങളിൽ ചേക്കേറി തുടങ്ങി പാണ്ടൻ വേഴാമ്പലുകൾ
Mail This Article
×
അതിരപ്പിള്ളി ∙ വംശനാശ ഭീഷണി നേരിടുന്ന പാണ്ടൻ വേഴാമ്പലുകൾ (Malabar pied Hornbill) ചാലക്കുടി പുഴയിലെ തുരുത്തുകളിലെ വന്മരങ്ങളിൽ വീണ്ടും ചേക്കേറി തുടങ്ങി. സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായി കൂടണയാൻ എത്തുന്ന വേഴാമ്പലുകൾ പുലർവെട്ടം വീഴുന്നതോടെ തീറ്റ തേടി ഉൾവനത്തിലേക്കു മടങ്ങും.
വാഴച്ചാൽ ഡിവിഷനിലെ വനമേഖലയിലാണ് പാണ്ടൻ വേഴാമ്പലുകളെ കാണപ്പെട്ടിരുന്നത്. 2 വർഷം മുൻപ് എറണാകുളം ജില്ലയിലെ അതിരപ്പിളളി വനമേഖലയിൽ വൻതോതിൽ മരം മുറി നടന്നതോടെ ആവാസ വ്യവസ്ഥയിൽ വന്ന മാറ്റം മൂലം വേഴാമ്പലുകൾ കൂട്ടത്തോടെ ഇവിടെ നിന്നും പലായനം ചെയ്തിരുന്നു. സംസ്ഥാനത്ത് കാണപ്പെടുന്ന നാലിനം വേഴാമ്പലുകളിൽ അപൂർവമായി കാണപ്പെടുന്ന ഒരിനമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.