ADVERTISEMENT

കാട്ടൂർ∙ കുളം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നീക്കം ചെയ്തു കുളത്തിനു സമീപം കയറ്റിയിട്ട ചണ്ടി കരാറുകാരന്റെ  തൊഴിലാളികൾ തീ വച്ചതായി ആരോപണം. എട്ടാം വാർഡിലെ രാമൻകുളം നവീകരിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് കുളത്തിൽ നിന്നും  നീക്കിയ ചണ്ടി  മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കൂമ്പാരമായി കിടന്ന് ഉണങ്ങിയ ചണ്ടി ഇന്നലെ ഉച്ചയോടെ തീ ഇടുകയായിരുന്നു. പ്രദേശത്ത് പുക ഉയർന്നതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി.  സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. കരാറുകാരനെ കൊണ്ട്  എത്രയും വേഗം ഇത് നീക്കം ചെയ്യിക്കുമെന്ന് അധികൃതർ  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com