ADVERTISEMENT

പാഞ്ഞാൾ ∙ മണലാടി - പാഞ്ഞാൾ റോഡിലെ മനപ്പടി ബസ് സ്റ്റോപ്പിനു സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്കേറ്റു. പുന്നംപറമ്പ് മണലിത്തറ സ്വദേശികൾക്കാണ് പരുക്കേറ്റത്.റോഡ് വീതി കൂട്ടുന്നതിനായി  നടക്കുന്ന കൽവർട് നിർമാണത്തിന്റെ ഭാഗമായി മനപ്പടി സ്റ്റോപ്പിനു സമീപത്ത് പാടത്തിലൂടെ നിർമിച്ച താൽക്കാലിക വഴിയിലൂടെ ഇറങ്ങി കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിൽ വെള്ളം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com