ADVERTISEMENT

വെറ്റിലപ്പാറ ∙ പുഴയിൽ കുളിക്കാനിറങ്ങിയ പ്രദേശവാസി കാട്ടാനയാക്രമണത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴോടെ പഞ്ചായത്ത് ഓഫിസ് പരിസരത്തെ കുളക്കടവിൽ അരങ്ങത്ത് സന്തോഷിനു നേരെയാണ് ആക്രമണമുണ്ടായത്. ഇരുട്ട് വ്യാപിച്ചുതുടങ്ങിയതിനാൽ പുഴയിൽ കിടന്നിരുന്ന ആനയെ കുളിക്കാനിറങ്ങിയയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല.

അപ്രതീക്ഷിതമായി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ആനയെ കണ്ടത്. ഇതോടെ പുഴയിൽനിന്ന് കയറി ഓടിരക്ഷപ്പെട്ടു. പിറകെ പാഞ്ഞടുത്ത കൊമ്പനിൽനിന്നു പുഴയോരത്തെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനക്കൂട്ടം സ്ഥിരമായി സഞ്ചരിക്കുന്ന ആനത്താരയുടെ സമീപമാണ് കുളക്കടവ്. ഇവിടെ പകൽ ആനകൾ മേയുന്നതും പുഴ കുറുകെ കടക്കുന്നതും കാണാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com