ഉത്രാളിക്കാവ് പൂരം നാളെ; അണിനിരക്കുന്നത് പ്രമുഖ വാദ്യക്കാരും ആനകളും
Mail This Article
വടക്കാഞ്ചേരി ∙മധ്യ കേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവമായ ഉത്രാളിക്കാവ് പൂരം നാളെ ആഘോഷിക്കും. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ദേശങ്ങളിലുമായി അണിനിരക്കും. നിയന്ത്രണങ്ങളോടെ ആണെങ്കിലും വെടിക്കെട്ടും ഉത്സവ പ്രേമികളെ ആകർഷിക്കുന്ന പൂരച്ചടങ്ങാണ്. പൂരം കൊടിയേറ്റവും പറ പുറപ്പാടും മുതൽ ഒരാഴ്ചക്കാലം ക്ഷേത്രവും തട്ടക ദേശങ്ങളും പൂര ലഹരിയിലാണ്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശങ്ങൾ ഈ ഒരാഴ്ചക്കാലം പൂരാഘോഷത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.
പൂരത്തിന് ദേശങ്ങൾ അണിനിരത്തുന്ന പ്രധാന വാദ്യക്കാരും ആനകളും മറ്റ് അണിയറ ശിൽപ്പികളും ഇവരാണ്:
എങ്കക്കാട് ദേശം: പഞ്ചവാദ്യത്തിനു നേതൃത്വം - തിരുവില്വാമല ജയൻ പൊതുവാൾ(ശംഖ്), കുനിശേരി അനിയൻ മാരാർ (തിമില), കുനിശേരി ചന്ദ്രൻ (മദ്ദളം), തിച്ചൂർ മോഹനൻ പൊതുവാൾ (ഇടയ്ക്ക), മച്ചാട് മണികണ്ഠൻ (കൊമ്പ്), പാഞ്ഞാൾ വേലുകുട്ടി (താളം). മേളത്തിനു നേതൃത്വം - ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ (ഉരുട്ടു ചെണ്ട), ഗുരുവായൂർ രഞ്ജിത്ത് വാരിയർ (വീക്കം ചെണ്ട), കൊമ്പത്ത് അനിൽകുമാർ (കുറും കുഴൽ), വരവൂർ മണികണ്ഠൻ (കൊമ്പ്), പാഞ്ഞാൾ വേലുകുട്ടി (താളം).
ആനകൾ - തിരുവമ്പാടി ചന്ദ്രശേഖരൻ, പുതുപ്പള്ളി സാധു, നായരമ്പലം രാജശേഖരൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, പട്ടാമ്പി മണികണ്ഠൻ, മച്ചാട് ധർമൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, അക്കിക്കാവ് കാർത്തികേയൻ, ബാസ്റ്റിൻ വിനയസുന്ദർ, മരുതൂർകുളങ്ങര മഹാദേവൻ, ചൂരമടം രാജശേഖരൻ. ആനച്ചമയം - തിരുവമ്പാടി ദേവസ്വം, വെടിക്കെട്ട് - മലമക്കാവ് ഗോപിനാഥൻ, കെ.വിജയകുമാർ ശിവകാശി, കാഴ്ചപ്പന്തൽ - അബ്ദുൽ ജമാൽ പന്തൽ വർക്സ്, കോട്ടോൽ.
വടക്കാഞ്ചേരി ദേശം:പഞ്ചവാദ്യത്തിനു നേതൃത്വം - പള്ളിമണ്ണ ബാലചന്ദ്രൻ (ശംഖ്), തിരുവില്വാമല ഹരി, പള്ളിമണ്ണ രാജീവ് (ഇടയ്ക്ക), വൈക്കം ചന്ദ്രൻ (തിമില),ചെർപ്പുളശേരി ശിവൻ (മദ്ദളം), പേരാമംഗലം വിജയൻ (കൊമ്പ്), തോന്നൂർക്കര ശിവൻ (താളം). മേളത്തിനു നേതൃത്വം - പെരുവനം കുട്ടൻ മാരാർ (ഉരുട്ടു ചെണ്ട), പെരുവനം ഗോപാലകൃഷ്ണൻ (വീക്കം ചെണ്ട), ചേലക്കര സൂര്യൻ (താളം), വരവൂർ രാമചന്ദ്രൻ (കൊമ്പ്), വെളപ്പായ നന്ദനൻ (കുഴൽ).
ആനകൾ - തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ഊക്കൻസ് കുഞ്ചു, ചെത്തല്ലൂർ മുരളീകൃഷ്ണൻ, പരിമണം വിഷ്ണു, വലിയപുരയ്ക്കൽ ആര്യനന്ദൻ, വടകുറുമ്പക്കാവ് ദുർഗാദാസൻ, കൂറ്റനാട് വിഷ്ണു, അമ്പാടി ബാലൻ, ചീരോത്ത് രാജീവ്, മച്ചാട് ഗോപാലൻ, ചോയ്സൺ അമ്പാടി കണ്ണൻ, കരിമണ്ണൂർ ഉണ്ണി, അരീക്കൽ കുട്ടികൃഷ്ണൻ.
ആനച്ചമയം - പാറമേക്കാവ് ദേവസ്വം, വെടിക്കെട്ട് - കുണ്ടന്നൂർ ശാസ്താ ഫയർ വർക്സ്, കാഴ്ചപ്പന്തൽ - ചന്ദ്രൻ മിണാലൂർ (അമിത പന്തൽ വർക്സ്).
കുമരനെല്ലൂർ ദേശം: പഞ്ചവാദ്യത്തിനു നേതൃത്വം - ചെമ്മന്തട്ട സുകുമാരൻ (ശംഖ്), ചോറ്റാനിക്കര നന്ദപ്പൻ മാരാർ (തിമില), കോട്ടയ്ക്കൽ രവി (മദ്ദളം), തിരുവാലത്തൂർ ശിവൻ (ഇടയ്ക്ക), മച്ചാട് രാമചന്ദ്രൻ (കൊമ്പ്), പരയ്ക്കാട് ബാബു (താളം). മേളത്തിനു നേതൃത്വം - വെള്ളിത്തിരുത്തി ഉണ്ണിനായർ (ചെണ്ട), വെള്ളിത്തിരുത്തി വിജയൻ (വലംതല), ചൊവ്വന്നൂർ മനോജ് (താളം), പനമണ്ണ മനോഹരൻ (കുഴൽ), വരവൂർ ഭാസ്കരൻ (കൊമ്പ്).
ആനകൾ - പുതുപ്പള്ളി കേശവൻ, പല്ലാട്ട് ബ്രഹ്മദത്തൻ, കുന്നത്തൂർ രാമു, പാറന്നൂർ നന്ദൻ, മച്ചാട് ജയറാം, പാറമേക്കാവ് കാശിനാഥൻ, തൊട്ടേക്കാട്ട് വിനായകൻ, ചോപ്പീസ് കുട്ടിശങ്കരൻ, ചെർപ്പുളശേരി ശ്രീഅയ്യപ്പൻ, പുതുപ്പള്ളി അർജുനൻ, മനിശേരി രാജേന്ദ്രൻ.
ആനച്ചമയം - കെ.എൻ.വെങ്കിടാദ്രി, തൃശൂർ, വെടിക്കെട്ട് - ദേശമംഗലം സുരേന്ദ്രൻ, കെ.വിജയകുമാർ ശിവകാശി. കാഴ്ചപ്പന്തൽ - എം.എ.യൂസഫ് (മയൂര പന്തൽ വർക്സ്, ചെറുതുരുത്തി).