ADVERTISEMENT

മുല്ലശേരി∙ ആകർഷകമായ പരസ്യം പോലെ മലയാളിയെ പറഞ്ഞുപറ്റിച്ചാണ് എൽഡിഎഫ് തുടർഭരണം നേടിയതെന്നും എന്നാൽ അത് ജനങ്ങൾക്കു നരകയാതനയായി മാറിയെന്നും എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. സംഘപരിവാറിന്റെ കുതന്ത്രങ്ങളൊന്നും ഇവിടെ ചെലവാകില്ലെന്നും ഇൗ ലോക്സഭാ തിരഞ്ഞെടുപ്പോടെ നരേന്ദ്രമോദി താഴെയിറങ്ങുമെന്നും  അദ്ദേഹം പറഞ്ഞു.

 വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടി.എൻ.പ്രതാപൻ എം.പി നയിക്കുന്ന സ്നേഹ സന്ദേശയാത്രയുടെ മണലൂർ ബ്ലോക്ക് പര്യടനം ബ്ലോക്ക് സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണലൂർ ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ദീപൻ അധ്യക്ഷനായി. നേതാക്കളായ ജോസ് വള്ളൂർ, അനിൽ അക്കര, സി.സി.ശ്രീകുമാർ, കെ.കെ.ബാബു, പി.കെ.രാജ‍ൻ, വി.ജി.അശോകൻ, സി.എം. നൗഷാദ്, ഒ.ജെ.ഷാജൻ, സുബൈദ മുഹമ്മദ്, മഹേഷ് കാർത്തികേയൻ, പി.ബി.ഗിരീഷ്, പി.പി.സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com