ADVERTISEMENT

കൊടുങ്ങല്ലൂർ ∙ തൊഴിലിടങ്ങൾ  ആൺ - പെൺ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലോക വ്യവസ്ഥകൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെ 4 കോടതികളും സ്ത്രീ ന്യായാധിപരാൽ ശ്രദ്ധേയമാകുന്നു. ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീത, മുൻസിഫ് കെ.കാർത്തിക, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കെ.എൻ. ആശ, ഗ്രാമീണ ന്യായാലയം ന്യായാധികാരി റീജ എൻ. നായർ എന്നിവരാണ് ഇവർ.

ബാർ അസോസിയേഷൻ ഇന്നലെ നടത്തിയ  വനിത ദിന ആഘോഷ ചടങ്ങിൽ 4 ന്യായാധിപരും ഒന്നിച്ചു. വി. വിനീത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വനിത പ്രതിനിധി സുജ ആന്റണി അധ്യക്ഷത വഹിച്ചു.  മുൻസിഫ് കെ. കാർത്തിക സന്ദേശം നൽകി. മജിസ്ട്രേട്ട്  കെ.എൻ. ആശ, ന്യായാധികാരി റീജ എൻ. നായർ, ബാർ കൗൺസിൽ അംഗം അഷറഫ് സാബാൻ, അഡ്വ. സി.കെ. പവിത്രൻ, പ്രസിഡന്റ് കെ.പി. മനോജ്, നീതു, അഡ്വ.  പി.ഡി. വിശ്വംഭരൻ, അഡ്വ. കനകമണി, കെ.എം. നൂർജഹാൻ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിനു അഡ്വ ഹാരിസ്, കെ.എം. നൂർജഹാൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com