ADVERTISEMENT

അങ്കമാലി ∙ കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ നേതാവ് എ.കെ.ആന്റണിയുടെ മകനു പിന്നാലെ ഐ ഗ്രൂപ്പിന്റെ നേതാവ് കെ.കരുണാകരന്റെ മകളും ബിജെപിയിലേക്കു പോയതോ‌ടെ ഗ്രൂപ്പ് സമവാക്യം കൃത്യമായെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു. ചാലക്കുടി ലോക്സഭ മണ്ഡലം എൽഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനേ കഴിയൂ എന്നുണ്ടെങ്കിൽ ബിജെപിക്ക് എതിരെയല്ലേ രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു. കേരളം ബിജെപിയെ ലോക്സഭയിലേക്ക് ഒരംഗത്തെ പോലും തിരഞ്ഞെടുത്ത് അയച്ചിട്ടില്ല. ബിജെപി വിരുദ്ധ വികാരത്തെ ഏകോപിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ ആയിരുന്നെങ്കിൽ രാഹുൽ കർണാടകയിൽ മത്സരിക്കണമായിരുന്നു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.പ്രസാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ യു.പി.ജോസഫ്, സ്ഥാനാർഥി സി.രവീന്ദ്രനാഥ്, മുൻ മന്ത്രി ജോസ് തെറ്റയിൽ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്, എൻസിപി നേതാവ് ടി.പി. അബ്ദുൽ അസീസ്, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ്, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൻ പാനികുളങ്ങര, ജനാധിപത്യ കേരള കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.ജോസഫ്, കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ഓടക്കൽ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് എടപ്പരത്തി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം.പി.പത്രോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com