ADVERTISEMENT

വെങ്കിടങ്ങ് ∙ ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പ് വർഗീയ, ഫാഷീസ്റ്റ് ശക്തികളിൽ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന്  കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലേറിയാൽ പൗരത്വ നിയമം  റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരന്റെ മണലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കെ.കെ. ബാബു അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സ്ഥാനാർഥി കെ. മുരളീധരൻ,യുഡിഎഫ് നേതാക്കളായ എം.പി. വിൻസന്റ്, കെ.ആർ.ഗിരിജൻ, അസ്ഗർ അലി തങ്ങൾ, സി.വി. കുര്യാക്കോസ്, ടി.എൻ. പ്രതാപൻ എംപി, പി.എ. മാധവൻ, ഒ.അബ്ദുറഹ്മാൻകുട്ടി, സി.സി.ശ്രീകുമാർ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, പി.കെ. രാജൻ, വി.വേണുഗോപാൽ, കെ.എസ്.ദീപൻ, സുബൈദ മുഹമ്മദ്, വി.എം. മുഹമ്മദ് ഗസാലി എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ
ആമ്പല്ലൂർ ∙ യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ എം.പി.വിൻസന്റ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.എൽ.ജോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.മുരളീധരൻ, ടി.എൻ.പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കെ.ആർ.ഗിരിജൻ, എം.കെ.പോൾസൺ, എം.പി.പോളി, സുനിൽ അന്തിക്കാട്, സി.അബ്ദുട്ടി ഹാജി, കെ.സി.കാർത്തികേയൻ, എം.പി.ജോബി, ജോസഫ് ടാജറ്റ്, കെ. ഗോപാലകൃഷ്ണൻ, കല്ലൂർ ബാബു, സെബി കൊടിയൻ, ടി.എം.ചന്ദ്രൻ, സോമൻ മുത്രത്തിക്കര, അലക്‌സ് ചുക്കിരി, സുധൻ കാരയിൽ, കെ.എം.ബാബുരാജ്, പ്രിൻസൻ തയ്യാലക്കൽ, സുന്ദരി മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com