ട്രാൻസ്ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ: 12 ലക്ഷം രൂപ നൽകി സുരേഷ് ഗോപി
Mail This Article
തൃശൂർ ∙ ട്രാൻസ്ജെൻഡർ സമൂഹത്തിനു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. 10 ട്രാൻസ്ജെൻഡറുകൾക്കു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണം നൽകാമെന്നു കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ സുരേഷ് ഗോപി അറിയിച്ചിരുന്നു. അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പണം കൈമാറിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാൾക്ക് 1.20 ലക്ഷം രൂപ ചെലവു വരും. സർക്കാർ ഈ തുക പിന്നീടു തിരികെ നൽകുമെങ്കിലും കാലതാമസം നേരിടുന്ന ബുദ്ധിമുട്ടുണ്ട്. ഈ തുക തനിക്കു തിരികെ നൽകേണ്ടതില്ലെന്നും സർക്കാരിൽ നിന്നു പണം ലഭിക്കുന്ന മുറയ്ക്ക് അടുത്ത 10 പേർക്കു ശസ്ത്രക്രിയയ്ക്കായി നൽകണമെന്നും സുരേഷ് ഗോപി നിർദേശിച്ചു. അമൃത ആശുപത്രിയിൽ ഇവർ ശസ്ത്രക്രിയയ്ക്കു വിധേയരാകും. മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രാൻസ്ജെൻഡറുകൾ പണം ഏറ്റുവാങ്ങി. സുജിത് ഭരത്, കിരൺ കേശവൻ, ബൈജു പുല്ലംകണ്ടം, ഷീബ സുനിൽ, ടി.ആർ. ദേവൻ എന്നിവർ സന്നിഹിതരായി.