തൃശൂർ ജില്ലയിൽ ഇന്ന് (24-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
അവധിക്കാല പരിശീലനം
തൃശൂർ ∙ ഷട്ടിൽ, ബാഡ്മിന്റൻ, നീന്തൽ, കരാട്ടെ, യോഗ ഇനങ്ങളിൽ കുട്ടനെല്ലൂർ റീജൻസി ക്ലബ്ബിൽ രണ്ടുമാസത്തെ അവധിക്കാല പരിശീലന ക്യാംപ് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി പ്രവേശനം നൽകുമെന്ന് ക്ലബ് പ്രസിഡന്റ് പ്രതാപ് വർക്കി, സെക്രട്ടറി ഷാജു തെക്കൂടൻ എന്നിവർ അറിയിച്ചു. 0487 2353101.
സൗജന്യ പരിശീലനം
പൂങ്കുന്നം ∙ ജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തുന്ന എൽഎൽബി എൻട്രൻസ് സൗജന്യ പരിശീലന ക്ലാസിന്റെ പുതിയ ബാച്ചിലേക്കു പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പരീക്ഷ എഴുതിയിരിക്കുന്നവർക്കും ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 9048168219.
അപേക്ഷിക്കാം
തൃശൂർ ∙ ശാസ്ത്രി (ബിഎ സംസ്കൃതം), ബിഎ ബിഎഡ് (ഐടിഇപി സംസ്കൃതം) ഒന്നാം വർഷ പ്രവേശന പരീക്ഷയ്ക്കു 26 വരെ ഓൺലൈനായി (cuetug.ntaonline.in) അപേക്ഷിക്കാം.
പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും
മതിലകം∙ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകൾ, വ്യാപാരികൾ, എന്നിവർക്ക് കെട്ടിട നികുതി, ലൈസൻസ് ഫീ, പ്രൊഫഷനൽ ടാക്സ് എന്നിവ അടയ്ക്കുന്നതിനായി മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളും പഞ്ചായത്ത് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നതാണ്.
കൊണ്ടാഴി ∙ പഞ്ചായത്ത് ഓഫിസ് കെട്ടിട നികുതി സ്വീകരിക്കാനായി ഇന്നു തുറന്നു പ്രവർത്തിക്കും.
വൈദ്യുതി മുടങ്ങും
തൃശൂർ ∙ ജനറൽ ആശുപത്രി പരിസരം, ഷൊർണൂർ റോഡ്, കിഴക്കേക്കോട്ട പ്രദേശങ്ങളിൽ ഇന്ന് രാവിലെ 7.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും.