ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 2 സ്ത്രീകൾക്ക് പൊള്ളലേറ്റു
Mail This Article
×
വലപ്പാട് ബീച്ച് ∙ ബ്രഹ്മതേജോമയം ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള അടുക്കളയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 2 വീട്ടമ്മമാർക്ക് പൊള്ളലേറ്റു. വളവത്ത് മാധവന്റെ ഭാര്യ വിലാസിനി (65), പുളിക്കൽ ഷൺമുഖന്റെ ഭാര്യ രമണി (62) എന്നിവർക്കാണ് പൊള്ളലേറ്റത്. രമണിയുടെ നില ഗുരുതരമാണ്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വിലാസിനിയെ വലപ്പാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഇവർ അടുക്കളയിൽ കയറിയപ്പോൾ പാചകവാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ടതായി പറയുന്നു. ജനൽ തുറന്നിടാൻ ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. പൊലീസ്, ഡോഗ് സ്ക്വാഡ്, ഫൊറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.